പൂഞ്ഞാർ: ഇന്ന് വി.എസ്. അച്യുതാനന്ദൻ എന്ന പേര് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ വലിയൊരു അധ്യായമാണ്. എന്നാൽ ആ ചരിത്രത്തിലെ ചില നിർണായക താളുകൾ എഴുതപ്പെട്ടത് അധികാരത്തിന്റെ ഇടനാഴികളിലല്ല; പൂഞ്ഞാറിന്റെ മലനാടൻ മണ്ണിലെ ഒളിത്താവളങ്ങളിലായിരുന്നു. പോലീസിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ഒരു യുവ വിപ്ലവകാരി അഭയം തേടിയ കാലത്തിന്റെ ഓർമകൾ ഇന്നും പൂഞ്ഞാറിലെ ചില തറവാടുകൾ സൂക്ഷിക്കുന്നു. 1946-ലെ പുന്നപ്ര–വയലാർ സമരത്തിനു പിന്നാലെ തിരുവിതാംകൂറിൽ പോലീസ് വേട്ട ശക്തമായ കാലം. സമരനായകരെ തേടി പോലീസ് വീടുകൾ കയറിയിറങ്ങിയപ്പോൾ വി.എസ്. അച്യുതാനന്ദനും ഒളിവിലായി. Read More…
Author: Web Editor
പാലാ നഗരസഭയിലെ അവിശ്വാസപ്രമേയം നാളെ
പാലാ: പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയാകാനിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം. 26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് -എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് -6, കേരളാ കോണ്‍ഗ്രസ് -3, സ്വതന്ത്ര മുന്നണി -3, കെഡിപി -1, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണമുണ്ടായത്. Read More…
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ചോരാതെ വെള്ളികുളം എസ്.എം. വൈ. എംന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലൈവ് ഒരുക്കി
വെള്ളികുളം: അമേരിക്ക യിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ മത്സരപോരാട്ടം നാട്ടിൻപുറത്തെ ഫുട്ബോൾ പ്രേമികൾക്ക് വലിയആവേശമായി മാറിക്കഴിഞ്ഞു. ഫുട്ബോൾ ആരാധകർക്ക് സെമിഫൈനൽ മുതൽ മത്സരം വീക്ഷിക്കുന്നതിന് വെള്ളികുളം എസ്. എം. വൈ. എമ്മിന്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയാണ് ലോകകപ്പിനെ സ്വീകരിച്ചത്. അർജൻ്റീനായുംസ്പെയിനും തമ്മിലുള്ള ശക്തമായ ഫൈനൽ പോരാട്ടം ബിഗ് സ്ക്രീനിൽ വീക്ഷിക്കുന്നതിന് നൂറുകണക്കിന് പേരാണ് പള്ളിയങ്കണത്തിൽ ചേർന്നത്.നാട്ടിൻപുറത്തെ ഫുട്ബോൾ പ്രേമികളുടെ വികാരം കണക്കിലെടുത്ത് വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനമാണ് ഫുട്ബോൾ ലൈവ് Read More…
ജീവനാമൃതം പദ്ധതിക്കു തുടക്കം; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു
കോട്ടയം: ജീവനാമൃതം-ആയുർവേദത്തിലൂടെ ആരോഗ്യകരമായ സമൂഹത്തിലേക്ക് എന്ന പദ്ധതി ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂർണമായ സമൂഹത്തെ ആയുർവേദത്തിലൂടെ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതി തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആയുഷ് ആയുർവ്വേദ ഡിസ്‌പെൻസറി, ദേശീയ ആരോഗ്യ ദൗത്യം, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെയും കോട്ടയം ജില്ലാ ആയുഷ് എൻ.എച്ച്.എം. ആയുർവ്വേദ മെഡിക്കൽ ഓഫീസർമാരുടെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. തലയോലപ്പറമ്പ് എ.ജെ. ജോൺ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ. Read More…
അധ്യാപക ഒഴിവ്
അടുക്കം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ (24) വെള്ളിയാഴ്ച 10.30 നു് അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജറാകണം.ഫോൺ: 9497320793
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശിനി ഐഷാബീവി ( 62) ഉടുമ്പന്നൂർ സ്വദേശിനി ബി.ബി.ജെൻസി (34)എന്നിവർക്കു പരുക്കേറ്റു. പത്തനംതിട്ടയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വയനാട് സ്വദേശി ആശിഷിന് ( 21) പരുക്കേറ്റു.
കാഞ്ഞിരപ്പളളി മേരീക്വീൻസിൽ അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ. എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ടികൾക്കായി അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22, 23, 24 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ്-റേ സേവനങ്ങളും ലഭ്യമാകും. കൂടാതെ എൻഡോസ്കോപ്പി, സർജറി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാകും. വായ തുറന്ന് ശ്വസിക്കൽ, ഉറക്കത്തിൽ കൂർക്കം വലി, ചെവിയിലോ തൊണ്ടയിലോ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അണുബാധ, സ്ഥിരമായ മൂക്കടപ്പ്, ഉറക്കത്തിനിടയിലെ ശ്വാസതടസ്സം അല്ലെങ്കിൽ ഉറക്കക്കുറവ് Read More…
മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകും : അഡ്വ. സെബാസ്റ്റ്യൻ എം ജെ MLA
പ്ലാശനാൽ : ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി ശ്രീ. വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ “Excellence Award Meet 2026” ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 – 26 വർഷത്തിൽ ഹയർ സെക്കണ്ടറി/ SSLC/ AISSE/ ICSE/ CBSE ആദ്യ ചാൻസിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയതും, ഡിഗ്രീ കോഴ്സുകൾക്ക് റാങ്ക് നേടിയതും, Read More…
വട്ടോത്ത് ലീലാമ്മ ജോർജ് നിര്യാതയായി
വേലത്തുശ്ശേരി മാവടി വട്ടോത്ത് ലീലാമ്മ ജോർജ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് (20/07/2026) 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അരുവിത്തുറ തൈലംമാനാൽ കുടുംബാംഗമാണ്. ഭർത്താവ്:വി.ജെ.ജോർജ്. മക്കൾ: ദീപ, സിതാര, നോമി. മരുമക്കൾ: ഷിനോയ്, സുജിത്ത്, വിമൽ.
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും ബഹു. വൈക്കം MLA ശ്രീ. K ബിനിമോൻ നിർവഹിച്ചു. വാർഷികത്തിനു മുന്നോടിയായി നടത്തിയ ലഹരി വിരുദ്ധ ജന ജാഗ്രതാ യാത്ര വൈക്കം സബ്ബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. കഴിഞ്ഞ ആറ് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ ഇരുപത്തൊന്ന് ലക്ഷത്തി അമ്പത്തിനാലായിരം രൂപ ചികിത്സാ സഹായം 223 കുടുംബങ്ങളിൽ എത്തിക്കുന്നതിനും, Read More…











