ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.എ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ. ഹസീബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എം. സിറാജ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പ്രസ് ക്ലബ്ബ് ലൈബ്രറി ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ Read More…