Announcement

കവചം പരീക്ഷണം: നാളെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

കോട്ടയം: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും. കോട്ടയം ജില്ലയിൽ നാട്ടകം ഗവ. എച്ച്. എസ്/ വി.എച്ച്.എസ്.എസ്., പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ഗവ. Read More…

Announcement

ഇടിമിന്നൽ ജാഗ്രത; ഇലവീഴാപുഞ്ചിറയിലും ,ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് രണ്ടു ദിവസം വിലക്ക്

കോട്ടയം ജില്ലയിൽ രണ്ടു ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപുഞ്ചിറ,ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ എട്ട്, ഒൻപത് തിയതികളിൽ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

Announcement

ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന് (ഊത്ത പിടിത്തം) എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും, കൂട്, അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു Read More…

Announcement

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്രാ നിരോധനം

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ (2024 മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തരസാഹചര്യത്തിൽ സഞ്ചരിക്കേണ്ടിവരുന്നവർ പോലീസ് സറ്റേഷനിൽ വിവരം അറിയിക്കേണ്ടതും മുൻകൂർ അനുമതി തേടേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Announcement

നിയമപാലകരുടെ പേരിൽ തട്ടിപ്പ് ; ജാഗ്രത നിർദേശവുമായി കേരളാ പോലീസ്

പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് Read More…

Announcement

ജ്യൂസ്-ജാക്കിംഗ് ; മുന്നറിയിപ്പുമായി കേരളാ പോലീസ്

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. Read More…

Announcement

ഡി .സി.എല്‍ പെറ്റ്‌സ് ക്യാമ്പ്: രജിസ്‌ട്രേഷന്‍ ഏപ്രില്‍ 3 വരെ

തൊടുപുഴ: രണ്ടാമത് പ്രവിശ്യാ ഡി.സി.എല്‍ പെറ്റ്‌സ് ക്യാമ്പ് ഏപ്രില്‍ 11 മുതല്‍ 13 വരെ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ നടക്കും. 4 മുതല്‍ 10 വരെ ക്ലാസുകാര്‍ക്ക് ജാതിമത ഭേദമില്ലാതെ ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പിന്റെ വിജയത്തിനായി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ് ലിന്‍ – ചെയര്‍പേഴ്‌സണ്‍, കോ – ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് – ജനറല്‍ കണ്‍വീനര്‍, തോമസ് കുണിഞ്ഞി – ക്യാമ്പ് ചീഫ്, എബി ജോര്‍ജ് – ഓര്‍ഗനൈസര്‍, ബീന സണ്ണി – Read More…

Announcement

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ Read More…

Announcement

ഉയര്‍ന്ന ചൂട്: ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട Read More…