Politics

ജോസ് കെ.മാണിക്ക് പ്രവര്‍ത്തകരുടെ സ്വീകരണം

രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആവേശകരമായ സ്വീകരണം നല്‍കി. പ്രകടനമായെത്തിയ പ്രവര്‍ത്തര്‍ പുഷ്പഹാരമണിയിച്ചാണ് സ്വീകരിച്ചത്. സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് ജോസ് കെ.മാണി സംസാരിച്ചു. വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍, ഡോ. എന്‍ ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബാബു ജോസഫ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ജേക്കബ് തോമസ് അരികുപുറം, അഡ്വ.കെ.കുശലകുമാര്‍, ടി.എം ജോസഫ്, Read More…

General Politics

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥി

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ പരിഗണനയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. Read More…

Politics

കേരളത്തിൽ താമര വിരിഞ്ഞു ; തൃശൂർ എടുത്ത് സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം. 73954 വോട്ടിന്റെ ലീഡ് ആണ് സുരേഷ് ഗോപി തൃശ്ശൂരിൽ നേടിയത്. സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. കൊല്ലത്തെ തോല്‍വിക്കിടയിലും സുരേഷ് ഗോപിയെ കാണാൻ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും എത്തിയിരുന്നു. കൃഷ്ണകുമാറും Read More…

Politics

ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും

കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി. ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം ബസ് സ്റ്റാൻഡിനു സമീപം തയാറാക്കിയിട്ടുള്ള പന്തലിൽ 2000 പേർക്ക് പോത്തുകറിയും പിടിയും വിളമ്പുമെന്നായിരുന്നു ജനകീയ കൂട്ടായ്മയുടെ പ്രഖ്യാപനം. ഇതിനു ചെലവാകുന്ന 3 രൂപയോളം പിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിരുന്നിനുവേണ്ടി Read More…

Politics

പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെ മുന്നേറ്റം

തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി 37,822 ത്തിലധികം വോട്ടിൻ്റെ ലീഡോട് കൂടി പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറുന്നു. തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോ​ഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് രണ്ടാമത്. മൂന്നാമതുള്ള എൻ.ഡി.എ സ്ഥാനാ‍ർഥി അനിൽ ആൻ്റണി ബഹുദൂരം പിന്നിലാണ്.

General Politics

എക്സിറ്റ് പോൾ: കേരളം യുഡിഎഫിനൊപ്പം, തൃശൂരിൽ ബിജെപി

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ. കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും നേടുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 Read More…

Politics

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കും : അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം : ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുമെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ.കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുമോഇല്ലയോ എന്നുള്ള നിർണ്ണായകതെരഞ്ഞെടുപ്പിനെയാണ് നമ്മൾനേരിടുന്നത്. മതേതര ഇന്ത്യയുടെ ഭാവി നിലനിർത്താൻ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം . ഐക്യ ജനാധിപത്യ Read More…

Politics

പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടും : രമേശ് ചെന്നിത്തല

കോട്ടയം :പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നേടി യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ മണ്ഡലത്തിൽ നടന്ന പര്യടനത്തിന്റെസമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ ഭീകരതയ്ക്ക് അന്ത്യം കുറിയ്ക്കാനുള്ളസമയമടുത്തു കഴിഞ്ഞു.മോദി ഗ്യാരന്റി ജനത്തെ കബളിപ്പിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇത്തവണ ഭരണം കിട്ടില്ലയെന്ന് നരേന്ദ്ര മോദിക്ക് അറിയാം. Read More…

Politics

ഇടതുപക്ഷത്തിന്റെ കള്ളപ്രചരണ വേലകൾക്ക് അന്ത്യം കുറിക്കാൻ യുഡിഎഫ് ചിഹ്നം ഓട്ടോറിക്ഷ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു : അഡ്വ.മോൻസ് ജോസഫ് എം എൽ എ

കോട്ടയം :ഇടതുപക്ഷത്തിന്റെ കള്ളപ്രചരണ വേലകൾക്ക് അന്ത്യം കുറിക്കാൻ യുഡിഎഫ് ചിഹ്നം ഓട്ടോറിക്ഷ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ. കോട്ടയം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കടുത്തുരുത്തി നിയോജക മണ്ഡലം പര്യടനം കാണക്കാരി പഞ്ചായത്തിലെ കല്ലമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ വഞ്ചിച്ച ചിഹ്നമാണ് ഇടതുപക്ഷത്തിനോടൊപ്പം ചേർന്നു നിൽക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. കള്ള പ്രചരണ വേലകൾ Read More…

Politics

ഡോ:തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി

പത്തനംതിട്ട: പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കടപ്ര പഞ്ചായത്തിലെ പരുമല പാലച്ചുവട് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. നിരണം നെടുമ്പ്രം. പെരിങ്ങര. കുറ്റൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം രാത്രി എടക്കുന്നിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും അനുഗ്രഹിക്കുവാനും അഭിവാദ്യം അർപ്പിക്കുവാനും Read More…