Aruvithura

പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണ്ണായകം: ജിതേന്ദ്രനാഥ്. യു. എം

അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് യു.എം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റെയ്ഞ്ചും സെന്റ്. ജോർജ് കോളേജ് അരുവിത്തുറയും ചേർന്ന് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്‌ കുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റ് Read More…

Aruvithura

സ്നേഹവീടുകൾ കൈമാറി: അരുവിത്തുറ കോളേജ് എൻ.എസ്. എസ് യൂണിറ്റ്

അരുവിത്തുറ: സെന്റ്. ജോർജ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എറണാകുളത്തിൻ്റെയും എം. ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ് സെല്ലിൻ്റേയും സഹകരണത്തോടെ നടത്തുന്ന ‘സ്നേഹവീട് ‘ പദ്ധതിയുടെ ഭാഗമായി നിർധനരായവർക്ക് പണിതു നൽകുന്ന രണ്ടു ഭവനങ്ങളുടെ താക്കോൽ ദാനം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുടുബാംഗങ്ങൾക്ക് താക്കോലുകൾ കൈമാറി. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു. ഏ Read More…

Aruvithura

അരുവിത്തുറ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഫാമിലി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ. സംഗീത.എസ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോബിൻ തോമസ് , അധ്യാപിക അനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Aruvithura

പാരിസ്ഥിതിക പുനസ്ഥാപനം; അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ഏകദിന സെമിനാർ

അരുവിത്തുറ : പാരിസ്ഥിതിക പുനസ്ഥാപനം വെല്ലുവിളികളും അവശ്യകതയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വനം വകുപ്പ് വൈൽഡ് ലൈഫ് എജ്യുകേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. Read More…

Aruvithura

പരിസ്ഥിതി ദിനാഘോഷം അരുവിത്തുറ സെൻ്റ് മേരീസ് സ്കൂളിൽ

അരുവിത്തുറ: വിവിധ മത്സരങ്ങളോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, കവിതാലാപനം ,പരിസ്ഥിതിദിന ക്വിസ് ,ചുമർ പത്രിക നിർമ്മാണം, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു ,കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികൾ അവരുടെ വീടിൻ്റെ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും അവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും Read More…

Aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥതി ആചരണങ്ങൾ സംഘടിപ്പിച്ചു. കോളേജ് ഫുഡ് സയൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പോസ്റ്റർ പ്രദർശനവും ജൈവ കൃഷി വിത്തിടീൽ ചടങ്ങും സംഘടിപ്പിച്ചു. ബി കോം വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ശുചികരണവും വൃക്ഷത്തൈ നടീലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൊളിറ്റിക്സ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഔഷധ സസ്യ പരിചരണവും കാലാവസ്ഥ വ്യതിയാനത്തിലെ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബോട്ടണി ഗാർഡൻസ്സിൽ വൃക്ഷ തൈ Read More…

Aruvithura

അരുവിത്തുറ കോളേജില്‍ ബി.കോമിനൊപ്പം എ സി സി എ യും

അരുവിത്തുറ : അരുവിത്തുറ സെന്റ്‌ ജോര്‍ജസ്‌ കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം എ സി സി എ കൂടി ആരംഭിക്കുന്നു. ലോകത്തെ 180 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ്‌ യോഗ്യതയായ എ സി സി എ കോഴ്സ്, ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്‌.ഡി.സി ലേണിംഗുമായി ചേര്‍ന്നാണ്‌ 9 പേപ്പര്‍ വരെ എക്‌സംഷനോടെ അരുവിത്തുറ കോളേജില്‍ ആരംഭിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ചേരാവുന്നതാണ്‌. ഇതോടൊപ്പം തന്നെ മുന്‍ വര്‍ഷങ്ങളിലലേതുപോലെ Read More…

Aruvithura

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ 318 B 2024 – 25 ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു. പൂഞ്ഞാർ എംഎൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അരുൺ കുളംപള്ളിൽ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റാലേഷൻ ഓഫീസർ പിഎംജെഎഫ്. ലയൺ ജോയ് തോമസിൻ്റെ നേതൃത്വത്തിൽ മനോജ് മാത്യു പരവരാകത്ത് പ്രസിഡൻ്റ്, സെക്രട്ടറി മനീഷ് ജോസ് കല്ലറയ്ക്കൽ,അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ റ്റി മാത്യു തെക്കേൽ,ട്രഷറർ പ്രിൻസൺ ജോർജ് പറയൻകുഴിയിൽ എന്നീ പുതിയ Read More…

Aruvithura

സൗജന്യ വാതരോ​ഗ പരിശോധന ക്യാമ്പ്: മേയ് 21 ന്

അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർ‌ത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ റുമറ്റോളജി വിഭാ​ഗം കൺസൾട്ടിന്റെ നേതൃത്വത്തിൽ സൗജന്യ വാതരോ​ഗ പരിശോധന ക്യാമ്പ് മേയ് 21 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. സന്ധിവാതം ഉൾപ്പെടെ വിവിധ വാതരോ​ഗങ്ങൾ, സന്ധികൾ,പേശികൾ, എല്ലുകൾ എന്നിവയ്ക്ക് രോ​ഗമുള്ളവർ തുടങ്ങിയവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ – 8281699263.

Aruvithura

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സൗജന്യ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു

അരുവിത്തുറ : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ച സഹാചര്യത്തിൽ ഡിഗ്രി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എയിഡഡ് വിഭാഗത്തിലും സെൽഫ് ഫിനാൻസ് വിഭാഗത്തിലും സൗജന്യ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ ബിരുദ പഠനം അന്താരാഷ്ട്ര നിലവാരത്തിൽ 4 വർഷ ഡിഗ്രി ഓണേഴ്സ്സ് പ്രോഗ്രാമാക്കി പരിഷ്കരിച്ചതോടെ കൂടുതൽ വിദ്യാർത്ഥികൾ ബിരുദപഠനത്തിനായി എത്തുന്നുണ്ട്. വിദ്യർത്ഥികളുടെ അഭിരുചികൾക്കനുസരിച്ച് മേജർ, മൈനർ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും ഏകജാലക Read More…