Pala

പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂനിയർ റെഡ്ക്രോസ്സ് യൂണിറ്റ് ഉത്ഘാടനവും, സൈക്കിൾ, യൂണിഫോം എന്നിവയുടെ വിതരണവും നടന്നു

പാലാ: മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലയൺസ് ക്ലബ്‌ അരുവിത്തുറയുടെ സഹകരണത്തോടെ റെഡ്ക്രോസ്സ് യൂണിറ്റ് ഉത്ഘാടനവും, യൂണിഫോം സൈക്കിൾ എന്നിവയുടെ വിതരണവും മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ ഉത്ഘാടനം ചെയ്തു. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.

ലയൺസ് 318ബി ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ PMJF ലയൺ ചാൾസ് ജോൺ മുഖ്യ പ്രഭാക്ഷണവും, സൈക്കിൾ വിതരണവും നടത്തി. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം വിഷയാവ തരണവും നിർവഹിച്ചു.

വാർഡ് കൗൺസിലർ ബിജി ജോജോ, ക്ലബ് പ്രസിഡന്റ് ലയൺ മനോജ്‌ മാത്യു പരവരാകത്ത്, HM ഇൻ ചാർജ് ശ്രീകല, റെഡ്ക്രോസ്സ് കോർഡിനേറ്റർ ലിറ്റി ജോസഫ്, അധ്യാപകൻ KT സുനിൽ, ലയൺസ് ക്ലബ്‌ സെക്രട്ടറി മനേഷ് കല്ലറക്കൽ അഡ്മിനിസ്ട്രേട്ടർ റ്റിറ്റോ റ്റി തെക്കേൽ ലയൺ കുരിയാച്ഛൻ തൂങ്കുഴി, ലയൺ സജി പൊങ്ങൻപാറ എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ്‌ അരുവിത്തുറ സ്പോൺസർ ചെയ്ത റെഡ്ക്രോസ്സ് യൂണിഫോമും, മികച്ച അക്കാദ മിക നിലവാരം പുലർത്തിയ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്കുള്ള സൈക്കിൾ സമ്മാനവിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *