രാമപുരം: കുട്ടികളുടെ മാനസികോല്ലാസത്തിനും, കായികാഭിരുചി വർധിപ്പിക്കുന്നതിനുമായി രാമപുരം ടെംപിൾ ടൌൺ ലയൺസ് ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂൾ രാമപുരത്തിന് നിർമ്മിച്ചു നൽകിയ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (7/3/2025) നടന്ന 68-)മത് സ്കൂൾ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ശ്രീ മാണിസി കാപ്പൻ എംഎൽഎ നിർവഹിച്ചു. അതോടൊപ്പം തന്നെ കുട്ടികൾക്ക് വേണ്ട ബാറ്റ് ഷട്ടിൽ നെറ്റ് മുതലായവയും ക്ലബ് കു ട്ടികൾക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ Read More…
Ramapuram
പാലാ രൂപത യുവജനപ്രസ്ഥാനത്തിൻ്റെ വനിതാ ദിനാഘോഷം ‘Aurelia’ രാമപുരത്ത് നടത്തപ്പെട്ടു
രാമപുരം: പാലാ രൂപത യുവജന പ്രസ്ഥാനം SMYM – KCYM പാലാ രൂപതയുടെ വനിതാദിനാഘോഷം രാമപുരം യൂണിറ്റിന്റെയും, രാമപുരം ഫൊറോനയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് എസ്. മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, ആനിമേറ്റർ സിസ്റ്റർമാരായ സിസ്റ്റർ നിർമ്മൽ തെരേസ് എസ് എം സി, സിസ്റ്റർ ബ്ലസി ഡി എസ് ടി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച പരിപാടിക്ക് പാലാ രൂപത Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് പേൾ ജൂബിലി ആരംഭവും കൾച്ചറൽ ഫിയസ്റ്റയും’തേജസ് 2K25’നടത്തി
പേൾ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ആഗസ്തീനോസ് കോളേജ് കൾച്ചറൽ ഫിയസ്റ്റയും റാങ്ക് ഹോൾഡേഴ്സ് മീറ്റും സംഘടിപ്പിച്ചു.1995ൽ കോളേജ് ആരംഭിച്ചതിന് ശേഷം അക്കാദമിക തലത്തിൽ കോളേജിന്റെ യശസ്സ് ഉയർത്തിക്കൊണ്ട് ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ 110 റാങ്ക് ജേതാക്കളെയാണ് കോളേജ് ആദരിച്ചത്. കഴിഞ്ഞ 30 വർഷ കാലയളവിൽ യുജിസി അംഗീകാരവും,നാക് എ ഗ്രേഡും, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജ് പേൾ ജൂബിലി ആരംഭവും കൾച്ചറൽ ഫിയസ്റ്റായുംതേജസ് 2K25
രാമപുരം: 1995 ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് അതിൻ്റെ പേൾ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്നു.കഴിഞ്ഞ 30 വർഷങ്ങളുടെ കാലയളവിൽ യുജിസി അംഗീകാരവും, നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും ISO സർട്ടിഫിക്കേഷനും കോളേജ് കരസ്ഥമാക്കി. പേൾ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ഫെബ്രുവരി 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതൽ രാമപുരം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ Read More…
രാമപുരം ഗ്രാമപഞ്ചായത്ത് ജി വി വാർഡ് ഉപതെരഞ്ഞെടുപ്പ് ;സീറ്റ് നിലനിർത്തി യു ഡിഎഫ്
രാമപുരം ഗ്രാമപഞ്ചായത്ത് ജി വി വാർഡ് (ഏഴാം വാർഡ്) എൽ ഡി എഫ് സ്ഥാനാർഥി മോളി ജോഷിയെ പരാജയപ്പെടുത്തി യു ഡി എഫ് സ്ഥാനാർഥി രജിത റ്റി ആർ വിജയിച്ചു. 235 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത് .യു ഡി എഫ് 581 വോട്ടുകളും ,ബിജെപി 346 വോട്ടുകളും , എൽ ഡി എഫ് 335 വോട്ടുകളുമാണ് നേടിയത്. ഏതാനും വർഷം മുൻപ് കടുത്ത മത്സരത്തിലൂടെയാണ് പാലായുടെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്ത് Read More…
രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്കൂൾ വാർഡിലെ (ഏഴാം വാർഡ്) ഉപതെരഞ്ഞെടുപ്പ ഫെബ്രുവരി 24ന് നടക്കും. ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്കൂളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. ഫെബ്രുവരി 25ന് രാവിലെ 10 മുതൽ രാമപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. വോട്ട് ചെയ്യുന്നതിനായി സമ്മതിദായകർക്ക് താഴെ പറയുന്നവയിലൊന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കൾച്ചറൽ ഫിയസ്റ്റയും ‘റൺവേ റേഡിയൻസ് ‘ ഫാഷൻ ഷോയും നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ ‘ഫ്ലാഷ് 2K25’ കൾച്ചറൽ ഫിയസ്റ്റയും ‘റൺവേ റേഡിയൻസ് ‘ ഫാഷൻ ഷോയും നടത്തി. ഫെസ്റ്റിനോടനുബന്ധിച്ചു വിദ്യാർഥികൾ വിവിധ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു.’റൺവേ റേഡിയൻസ് ‘ ഫാഷൻ ഷോയിൽ വിവിധ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, മാജിക് ടെയിൽസ് ഫാഷൻ ഇന്ത്യ Read More…
രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്
രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (ജി.വി. സ്കൂൾ വാർഡ് ) ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. ഏഴാച്ചേരി ജി.വി. സ്കൂളിലെ രണ്ടു ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി ആറുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വേട്ടെണ്ണൽ 25 ന് രാവിലെ 10 മുതൽ നടക്കും. രാമപുരം ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജിന്റെ Read More…
പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. റിട്ട. പോലീസ് സൂപ്രണ്ട് എൻ. രാജേന്ദ്രൻ ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. അധ്യാപകരും അനധ്യാപകരും മാർച്ച് പാസ്റ്റിൽ വിദ്യാർഥികളോടൊപ്പം അണിചേർന്നത് ശ്രദ്ധേയമായി. ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ യെല്ലോ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ Read More…
ക്യാമ്പസ് റിക്രൂട്മെന്റ്
രാമപുരം: മാര് ആഗസ്തീനോസ് കോളേജില് 31-1-2024 വെള്ളിയാഴ്ച യെറ്റ്നാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില് ബിസിഎ, എം.സി.എ., എം.എസ്.സി. കമ്പ്യൂട്ടര് സയന്സ് വിദ്യാര്ത്ഥികള്ക്കായി ക്യാമ്പസ് റിക്രൂട്മെന്റ് നടത്തുന്നു. 2024ല് പഠനം പൂര്ത്തിയാക്കിയ വിദ്യാര്ത്ഥികള്ക്കും 2025ല് പഠനം പൂര്ത്തിയാക്കുന്ന വിദ്യാര്ത്ഥികള്ക്കും അപേക്ഷിക്കാം. കൂടുതല് വിവരങ്ങള്ക്ക് 9961399678.