Moonnilavu

മൂന്നിലു ഗ്രാമപഞ്ചായത്തിനു ട്രഷറിയുടെയും അവഗണന

കടവുപുഴ പാലം പുനർ നിർമ്മാണം, ലൈഫ് പദ്ധതി നടപടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിൽ നിന്നും നേരിടുന്ന അവഗണ നയുടെ പിന്നാലെ ഇപ്പോഴിതാ സബ് ട്രഷറിയിൽ നിന്നും വലിയ ഒരു ഇരുട്ടടിയും. 2023 – 24 വാർഷിക പദ്ധതിയുടെ ബില്ലുകൾ സബ് ട്രഷറിയിൽ നിന്നും യഥാസമയം മാറി ലഭിക്കാത്തതു മൂലം പഞ്ചായത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. തനതു വരുമാനം ദൈനം ദിന ചെലവുകൾക്കു പര്യാപ്തമല്ല. ഈ ഒരു സാഹചര്യത്തിലാണ് തെരുവു വിളക്കുകളുടെ വൈദ്യുതി ചാർജ് ഉൾപ്പടെയുള്ള അത്യാവശ്യം മാറേണ്ട Read More…

Moonnilavu

മാർച്ച് 22: ലോക ജലദിനം; സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക

വാകക്കാട് : ലോകജലദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ മീനച്ചിലാറിൽ മൂന്നിലവ് വാകക്കാട് ചെക്ക് ഡാമിൽ കുട്ടികൾ സന്ദർശിക്കുകയും വെള്ളവും ശുചിത്വപ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് സംവാദം നടത്തുകയും ചെയ്തു. 2024ലെ ലോക ജലദിന പ്രമേയമായ സമാധാനത്തിനായി ജലം പ്രയോജനപ്പെടുത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തി അമൂല്യമായ ജലം പാഴാക്കാതെ സമാധാനപരമായി എല്ലാവർക്കും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നമ്മുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് കുട്ടികൾ ചർച്ച നടത്തുകയും ചെയ്തു. കുടിവെള്ളത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ വർഷവും Read More…

Moonnilavu

ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്ക് നാടിനു സമർപ്പിച്ചു

ഇടമറുക് : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓൺലൈനായി നിര്‍വ്വഹിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമന്‍ (മേലുകാവ്), എൽ. പി. ജോസഫ് (മൂന്നിലവ്), ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ Read More…

Moonnilavu

ഗ്രാമീണ റോഡുകൾക്കു മുൻഗണന: മാണി സി കാപ്പൻ

മൂന്നിലവ്: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുൻഗണന നൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നവീകരിച്ച മങ്കൊമ്പ് – അഞ്ചുകുട്ടിയാർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, ലിൻസി ജെയിംസ്, റവ ജെയിംസ് പി മാമ്മൻ, റവ ജിമ്മി ജോൺസൺ, ജസ്റ്റിൻ ജോസഫ്, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Moonnilavu

മികവിൽ മികച്ച നേട്ടവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ

വാകക്കാട് : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ് (SCERT) നടത്തുന്ന മികവ് എന്ന പ്രോഗ്രാമിലേക്ക് കോട്ടയം ജില്ലയിൽ നിന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. എസ് സി ഇ ആർ ടി ചുമതലപ്പെടുത്തിയ വിദഗ്ധസംഘം വിദ്യാലയം സന്ദർശിക്കുകയും സ്കൂളിലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് അൽഫോൻസാ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. നവീനരീതികളിലുള്ളതും നൂതനാശയങ്ങളുള്ളതും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുമായി സ്കൂളിൽ നടപ്പിലാക്കിയ വിവിധ Read More…

Moonnilavu

മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു

മൂന്നിലവ് :25 വർഷമായി കോൺഗ്രസ്‌ ഭരിച്ചിരുന്ന മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് 11 ൽ 8 സീറ്റ് ലഭിച്ചു. എൽഡിഎഫ് ജസ്റ്റിൻ ജോസഫ് (റോണി ), ടൈറ്റസ് ജേക്കബ്, ഡാരിസ് സെബാസ്റ്റ്യൻ, എം ആർ സതീഷ്, എ വി ശാമുവേൽ, ടി എൻ ശോഭന, ഷീല സതീഷ്കുമാർ, ജോയി ജോസഫ് എന്നിവരാണ് വിജയിച്ചത്. തുടർന്ന് നടന്ന വിജയ ആഹ്ലാദ പ്രകടനം മൂന്നിലവ് ടൗണിൽ അവസാനിച്ചു. എൽഡിഎഫ് നേതാക്കളായ Read More…