Kottayam

തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എന്‍ഡിഎ-യുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം എത്തിയാകും തുഷാര്‍ പത്രിക സമര്‍പ്പിക്കുക.

ഏപ്രില്‍ നാലു വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി ഇതിനകം തന്നെ ആരംഭിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ വിവിധ മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

എന്‍ഡിഎയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി ലിജിന്‍ ലാല്‍ അറിയിച്ചു.

തുഷാറിന്റെ സമ്പര്‍ക്ക പരിപാടി തുടരുകയാണ്. തുഷാറിന് വേണ്ടി പത്‌നി ആശാ തുഷാര്‍ കോട്ടയം നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *