Erattupetta

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ: പ്രവേശനം നേടിയ 28 ആൺകുട്ടികളുടെ പഠനത്തെ ഹൈക്കോടതി ഉത്തരവ് ബാധിക്കില്ലെന്ന് സ്കൂൾ മാനേജർ

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ബാധിക്കില്ലെന്ന് സ്കൂൾ മാനേജർ എം.കെ. അൻസാരി പറഞ്ഞു. ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികളുടെയും ആവശ്യമായ അനുമതികൾ നേടിയ ശേഷമാണ് സ്കൂളിൽ സഹവിദ്യാഭ്യാസം ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 28-ലെ സിംഗിൾ ബെഞ്ച് Read More…

General

പൊതുസേവനത്തിന് അംഗീകാരം; പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം

വൈക്കം: പൊതുപ്രവർത്തന രംഗത്ത് വിവിധ മേഖലകളിലായി നടത്തിയ സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് തലയാഴം സ്വദേശിയും പൊതുപ്രവർത്തകനുമായ പ്രീജു കെ. ശശിക്ക് മഹാത്മജി പുരസ്കാരം. എറണാകുളത്ത് നടന്ന ചടങ്ങിൽ എറണാകുളം എം.പി. ഹൈബി ഈഡനിൽ നിന്ന് പ്രീജു കെ. ശശി പുരസ്കാരം ഏറ്റുവാങ്ങി. ഒക്ടോബർ 10ന് എറണാകുളം കച്ചേരിപ്പടിയിലെ ഇ.എസ്.എസ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, മാർത്തോമ്മാ സഭാ വികാരി റവ. ഫാ. പി.ടി. തോമസ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. Read More…

Crime

ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവല്ല സ്വദേശികളായ സരുൺ കെ.എസ്. കൊച്ചുതടത്തിൽ സരുൺ കെ.എസ്. , തിരുവല്ല കോട്ടത്തോട് വലിയകുളത്തിൽ അഭിഷേക് (19), എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ചങ്ങനാശ്ശേരി വില്ലേജിലെ മനയ്ക്കച്ചിറ ഭാഗത്ത് പ്രവർത്തിക്കുന്ന Diya Cars എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഓട്ടോറിക്ഷയാണ് മോഷണം പോയത്. 2026 ഓഗസ്റ്റ് 28ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. മുതൽ മോഷ്ടിച്ച് അപഹരിക്കണമെന്ന ഉദ്ദേശത്തോടെ പ്രതികൾ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഓട്ടോറിക്ഷ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് കേസ്. സംഭവത്തിൽ Read More…

Erattupetta

എസ്.ഐ.ഒ നടക്കൽ യൂണിറ്റ് സമ്മേളനം ഇന്ന്

ഈരാറ്റുപേട്ട: എസ്.ഐ.ഒ നടക്കൽ യൂണിറ്റ് സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കൽ ഹുദാ ജംഗ്ഷനിൽ നടക്കും.എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. പ്രഭാഷകനും വാഗ്മിയുമായ എസ്.എം സൈനുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അവിനാഷ് മൂസ . എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് മുക്താർ നജീബ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. യൂണിറ്റ് സമ്മേളനത്തിനു മുന്നോടിയായി നടക്കൽ ടൗണിൽ വിദ്യാർത്ഥി റാലി സംഘടിപ്പിക്കുമെന്ന് സമ്മേളന കൺവീനർ തൻസീർ Read More…

Pala

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ വാ​ങ്ങാ​ന്‍ 90 ല​ക്ഷം അ​നു​വ​ദി​ച്ചു : മാണി സി കാപ്പൻ

പാ​ലാ: പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് 90 ല​ക്ഷം രൂ​പാ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച​താ​യി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും പ​ര​മാ​വ​ധി മൂ​ന്ന് ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് ഫ​ണ്ട് ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്. പാ​ലാ ഡി​പ്പോ​യു​ടെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ത്ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ബ​സ് റൂ​ട്ടു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​ത്. ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണു​മാ​യി Read More…

Aruvithura

സുരേഷ് ഗോപി തൊഴുകൈയ്യോടെ അരുവിത്തുറ വല്യച്ചനു മുന്നിൽ

അരുവിത്തുറ പള്ളിയുടെ മനോഹരമായ നവീകരണത്തിനു ശേഷം ആദ്യമായെത്തി വല്യച്ചനെ വണങ്ങി, മെഴുകുതിരി കത്തിച്ച് , വലിയ കുരിശു വിളക്കിൽ എണ്ണയുമൊഴിച്ച് പ്രാർത്ഥന നടത്തി.സുരേഷ് ഗോപി, സുഹൃത്ത് ബിജു പുളിക്കകണ്ടത്തിനോടൊപ്പമാണ് പള്ളിയിലെത്തിയത് . ബഹുമാനപ്പെട്ട വികാരി റവ.ഫാദർ മാത്യു ചന്ദ്രൻ കുന്നേലച്ചനും കൈക്കാരും വിശ്വാസികളും കൂടി സുരേഷ് ഗോപിയെ സ്വീകരിച്ചു.

Obituary

വലിയവീട്ടിൽ സോമശേഖരൻ വി. ജി നിര്യാതനായി

മുരിക്കുoവയൽ വലിയവീട്ടിൽ സോമശേഖരൻ വി ജി (72 ) (റിട്ടയേഡ് ജില്ല ട്രഷറി ഓഫീസർ ഇടുക്കി) നിര്യാതനായി. ചടങ്ങുകൾ നാളെ 2 മണിയ്ക്ക് വീട്ട് വളപ്പിൽ. ഭാര്യ: രാജമ്മ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പനക്കച്ചിറ). മക്കൾ: രതീഷ് വിഎസ് (ഹയർ സെക്കൻഡറി അധ്യാപകൻ മുരിക്കുoവയൽ) അനീഷ് വി എസ് (അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ കോഴിക്കോട്), സ്മിത വിഎസ് (ഗവൺമെന്റ് ഡന്റൽ കോളേജ് കോട്ടയം). മരുമക്കൾ : പ്രത്യൂക്ഷ ആർ (ഹയർ സെക്കന്ററി അധ്യാപിക, പുറ്റടി) ഡോ. വിജിലക്ഷ്മി Read More…

Poonjar

നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ സി.പി.ഐ.എം പ്രകടനം

പൂഞ്ഞാർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.ഐ.എം നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൂഞ്ഞാറിൽ പ്രകടനം നടത്തി. സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, മാണിക് സർക്കാർ, പി. രാജീവ്, എളമരം കരീം, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ്, അഭിജിത്ത് Read More…

General

തലപ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം നാളെ

പ്ലാശനാൽ: തലപ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം 11 ന് 2.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷിബി ജോസഫ്, ഈരുരിക്കൽ അദ്ധ്യക്ഷത വഹിക്കും.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശി എബ്രഹാം വർഗീസിന് ( 72 ) പരുക്കേറ്റു രാവിലെ 9.30 യോടെയാണ് അപകടം. മേലുകാവിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മേലുകാവ് സ്വദേശി പ്രേം ജോസഫിന് (62 ) പരുക്കേറ്റു. 11.30 യോടെയായിരുന്നു അപകടം. പാമ്പാടി വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മിനടം സ്വദേശി ഡെന്നിസ് കുര്യൻ ചാക്കോയ്ക്ക് (22 ) പരുക്കേറ്റു.