സംസ്ഥാന സര്ക്കാര് കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ഏത് കാലഘട്ടത്തിലെ മദ്യനയമാണ് ഇപ്പോള് നടപ്പിലാക്കി വരുന്നതെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കണം. പ്രകൃതി ദുരന്തങ്ങളുടെയും, അഴിമതി, പീഡന കേസുകളുടെയും Read More…
General
കാളകെട്ടി എ എം എച്ച് എസ് എസിലെ സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കാളകെട്ടി : രക്തദാനം ജീവദാനം, രക്തദാനം മഹാദാനം എന്ന ആപ്തവാക്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലും സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, എച്ച് ഡി എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ Read More…
പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ആരവം 3.0 ഓണാഘോഷം സംഘടിപ്പിച്ചു
പാറത്തോട് :പാലമ്പ്ര ഗദ്സെമേനിഇടവക സമൂഹത്തിന്റെ സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാ. ഡോ. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ. ഗ്ലാഡിസ് സിഎംസി, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ആവേശപൂർവ്വമായ വടംവലിയിൽ സീനിയർ യൂത്തിന്റെ ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ Read More…
CPIM വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ
വേലത്തുശ്ശേരി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ (സെപ്റ്റംബർ 8 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വേലത്തുശ്ശേരിയിൽ നടക്കും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്യും.
“സഭയുടെ മംഗളവാർത്തയാണ് പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചനെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ്”
സഭയുടെ മംഗളവാർത്ത ദിനമായ 1883 മാർച്ച് 25 നു കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയിൽ ജനിച്ച പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിന്റെയും മംഗള വാർത്തയായിരുന്നുവെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ് അച്ചന്റെ 67-ാം ചരമവാർഷിക ദിനത്തിലെ വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ വിശ്വാസികളോട് പറയുകയുണ്ടായി. പരിശുദ്ധ അമ്മയുടെ ഭക്തനായിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 07 ന് ഈ ലോകത്തോട് വിടപറഞ്ഞ വേളയിൽ Read More…
ചെണ്ടുമല്ലി പൂവ് (ബന്തി പൂവ്) വിളവെടുപ്പ് ഉദ്ഘാടനം
നരിയങ്ങാനം ചെറുശ്ശേരിയിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ് )വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ആരതി രാജ് k. എന്നിവർ പങ്കെടുത്തു. ഇവിടെ വന്ന് എല്ലാവരും വന്ന് ഫ്രീയായി ഫോട്ടോ എടുക്കാം, ഫോട്ടോഷൂട്ട് ചെയ്യാം. പൂക്കളും, തൈകളും വാങ്ങാം.ഉടമ : Bibin george.Ph : 8921711723
കേരള ക്രിക്കറ്റ് ലീഗില് തൊടുപുഴയുടെ അഭിമാനമായി ബ്ലൂടൈഗേഴ്സ് താരം ജോബിന് ജോബി
കൊച്ചി ബ്ലൂ ടൈഗേഴ്സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയര് മത്സരങ്ങള് കളിക്കേണ്ട പ്രായത്തില് ജോബിന് കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗില്. അനായാസം അതിര്ത്തി കടത്തുന്നതാകട്ടെ രഞ്ജിയടക്കമുള്ള മത്സരങ്ങള് കളിച്ച മുതിര്ന്ന താരങ്ങളെ. മികച്ച പ്രകടനവുമായി കേരള ക്രിക്കറ്റില് പുത്തന് താരോദയമാവുകയാണ് ജോബിന് ജോബി എന്ന പതിനേഴുകാരന്. അഴകും ആക്രമണോല്സുകതയും ചേരുന്ന സുന്ദരമായ ബാറ്റിങ് ശൈലിയും വിക്കറ്റിന്റെ ഇരു ഭാഗത്തേക്കും അനായാസം ഷോട്ടുകള് പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്. കഴിഞ്ഞ മത്സരത്തില് ആലപ്പി റിപ്പിള്സിന്റെ Read More…
സംസ്കാര വേദി അധ്യാപക ദിനാഘോഷം
മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. അറക്കുളത്ത് റിട്ട.പ്രിൻസിപ്പലും സാഹിത്യകാരനുമായ എസ് ബി പണിക്കരെ ആദരിച്ച് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡൻ്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. റ്റോമി ജോസഫ് കുന്നേൽ , റ്റോമി നാട്ടുനിലം , സിബി മാളിയേക്കൽ , കുട്ടിച്ചൻ എട്ടാനി , അജിത്ത് ചെറുവള്ളാത്ത് , അമൽ Read More…
അറക്കുളം സെൻറ് മേരീസിൽ അധ്യാപക ദിനാഘോഷം
അറക്കുളം : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. മാനേജർ ഫാ. മൈക്കിൾ കിഴക്കേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനവും അധ്യാപകർക്ക് പുരസ്കാര വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ , പ്രിൻസിപ്പൽ അവിര ജോസഫ് , സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതി മെംബർ റോയ് ജെ. കല്ലറങ്ങാട്ട് , സ്കൂൾ ചെയർമാൻ എർവിൻ എസ് കോടാമുള്ളിൽ എന്നിവർ Read More…
കെ.സി.വൈ.എൽ അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചു
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകർക്കായി “Changing Trends In Education And The Importance Of Upskilling And Reskilling Of Teachers” എന്ന വിഷയത്തിൽ സെപ്റ്റംബർ 5 വൈകുന്നേരം 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് അദ്ധ്യാപകർക്കായി വെബിനാർ സംഘടിപ്പിച്ചത്. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ടോം ജോസഫ് (Director- Read More…