മുരിക്കും വയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
കുട്ടികളിൽ ഭൗമശാസ്ത്രത്തെയും സൗരയൂഥത്തെയും സംബന്ധിച്ചു താല്പര്യം വളർത്താനും ഗവേഷണത്‍മകമായ ശാസ്ത്രീയ അവബോധം വളർത്താനും ഉപകരിക്കുന്ന വിധത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്.
ഭൂമിയെയും നക്ഷങ്ങളെയും തൊട്ടറിഞ്ഞു പഠിക്കാനും പുസ്തകങ്ങൾക്കപ്പുറമുള്ള അനുഭവലോകം കുട്ടികൾക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ജില്ലയിലെ ആദ്യ ജിയോ ലാബ് മുരിക്കും വയൽ ഗവ. വൊ ക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ചതെന്നു ഉദ്ഘാടന പ്രസംഗത്തിൽ എം. എൽ. എ. വിശദീകരിച്ചു.
തുടർന്ന് 2022-2024 അധ്യയന വർഷത്തിലെ എസ്.എസ്. എൽ. സി.,പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടന്നു. പി. ടി. എ. പ്രസിഡന്റ് കെ. ടി. സനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. പ്രദീപ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ. എൻ. സോമരാജൻ, എസ്. എം. സി. ചെയർമാൻ പി. വി. രാധാകൃഷ്ണൻ,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഡോ. ഡി. ജെ. സതീഷ്, വി.എച്. എസ്. സി. പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി. എസ്. എച്. എം. ഇൻ. ചാർജ് റഫീഖ്. പി. എ., അധ്യാപകരായ രാജേഷ് എം. പി., ബി. സുനിൽ കുമാർ, വി. എസ്. രതീഷ്,കെ. വി. ജയലാൽ, ബി. ആർ. സി. ട്രെയിനേഴ്‌സ് ബിന്ദു മോൾ എ. എം, സി. ആർ. രാജശേഖരൻ എന്നിവർ സംസാരിച്ചു.