കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13, 14, 16 തീയ്യതികളിൽ സൗജന്യ കിഡ്‌നി സ്റ്റോൺ, മൂത്രാശയ രോഗ, സർജറി നിർണ്ണയ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് പരിശോധനകൾ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി.ടി സ്കാനിംഗ് തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്: +91 87146 08594. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രാശയത്തിൽ Read More…
Kanjirappally
ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 ൽ ആരംഭിച്ച തളിർ പദ്ധതിയുടെ നാലാം ഘട്ടമാണ് ഫലസമൃദ്ധി എന്ന പേരിൽ ഈ വർഷം നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ പരിസ്ഥിതി ദിനത്തിൽ ചികിത്സ തേടി ആശുപത്രി സന്ദർശിച്ച വ്യക്തികൾക്കും, വഴി യാത്രക്കാർക്കും വിവിധ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. Read More…
വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി : മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാർഡിലെ ഗുണഭോക്താക്കൾക്ക് വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മാത്യു വിതരണോത്ഘാടനം നിർവ്വഹിക്കുന്നു. ദേശാഭിമാനി ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ സമീപം.
തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി: തനിമ തനിമ കലാ സാഹിത്യ വേദി കോട്ടയം ജില്ലാ കാഞ്ഞിരപ്പള്ളി ഇസ്ലാമിക് സെന്ററിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അൻസാർ ഉദ്ഘാടനം നിർവ്വഹിച്ചു. 2022 – 24 കാലത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബൈജു അവതരിപ്പിച്ചു. തുടർന്ന് 2025 -27വർഷത്തേക്കുള്ള പുതിയ ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. തനിമ ജില്ലാ രക്ഷാധികാരിയുടെ പ്രതിനിധിയായി സാദിഖ് ബിൻ അലി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫസലുൽ ഹഖ് (പ്രസിഡന്റ്), ഷഹന അൻവർ (വൈസ് പ്രസിഡന്റ്), Read More…
നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് നാടിന് സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിൻ്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിൻ്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ ആയി നിർവ്വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ Read More…
ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജു ശൗര്യാംകുഴി തെരഞ്ഞെടുക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ച ഒഴിവിലാണ് കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡന്റ് ആയത്. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡന്റുമാർ മാറുവാനാണ് ധാരണ. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസി ഡൻ്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജുതേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, ദീലീപ് Read More…
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണം യു ഡി എഫ് വീണ്ടും പിടിച്ചെടുത്തു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വൻവിജയം’ നിലവിലുള്ള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി സതീഷ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നിലനിർത്തി. യുഡിഎഫ് പാനലിൽ മത്സരിച്ച അഡ്വ.പി.സതീഷ്ചന്ദ്രൻ നായർ അഡ്വ.അഭിലാഷ് ചന്ദ്രൻ, അഡ്വ.സുനിൽ തേനംമാക്കൽ, തോമസ് മാടത്താനിയിൽ, ബോബി കെ.മാത്യു, പ്രകാശ് പുളിക്കൻ, ആനിയമ്മ എം.ജെ., എൽഡിഎഫ് പാനൽ നിന്നും എ.ജെ.ഗിരീഷ് കുമാർ, പ്രസാദ് പി.വി എന്നിവരും വിജയിച്ചു. Read More…
അഞ്ചിലിപ്പ മുഹ്‌യിദ്ദീൻ ജുമമസ്ജിദ് പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ മുഹ്‌യിദ്ദീൻ ജുമമസ്ജിദ് പള്ളി റോഡ് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം കെപി. ഷിഫാർ മൗലവി അൽകൗസരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുസ്സലാം പാറക്കൽ അധ്യക്ഷനായി. സെക്രട്ടറി അൻസാരി വാവർ, അഞ്ജിലിപ്പ മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഇമാം അബ്ദുസ്സമദ് ഖാസിമി, ജമാഅത്ത് പ്രസിഡൻ്റ് വി.എം. അഷറഫ് മൗലവി സ്വാലിഹി, സെക്രട്ടറി ടി. ഐ. മാഹീൻ, വൈസ് പ്രസിഡൻറ് സി.എ. സിറാജ് ,ജോ. സെക്രട്ടറി ഹിഷാംഹഖ്, വൈസ് പ്രസിഡൻ്റ് റ്റി.എ.അജ്മൽ , Read More…
എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികൾ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്‌കൂള്‍ മൈതാനത്ത് നടന്ന എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികളായി. പൊൻകുന്നം ചിയേഴ്സ് ക്ലബ് റണ്ണറപ്പ് ആയി. ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ല്യേടത്ത് കൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ.ഗിരിഷ്. എസ്. നായർ, ബേബിച്ചൻ ഏർത്തയിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, കെ.ടി. സുരേഷ്, ബാലചന്ദ്രൻ ഉറുമ്പിൽ, എം.ടി. ജോണി, ജോർജ്കുട്ടി കടമപുഴ എന്നിവർ സംസാരിച്ചു. വിജയികളായ എരുമേലി എം.എഫ്.സിക്ക് വല്ല്യേടത്ത് രാജ്കൃഷ്ണ മെമ്മോറിയല്‍ Read More…
കൊടുവന്താനം ടോപ്പ് റോഡ് ഉൽഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി പഞ്ചായത്ത് ഒൻപതാം വാർഡിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ കൊടു വന്താനം ടോപ്പ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി ആർ അൻഷാദ് , മഞ്ജു മാത്യു എന്നിവർ സംസാരിച്ചു. കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ അധ്യക്ഷയായി.