Accident

കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.

കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു.

പരിക്കേറ്റ കുടുംബാംഗങ്ങളായ തിരുവനന്തപുരം നാവായിക്കുളം വെട്ടു ചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ ( 12 ) ഷിബു ( 51) മഞ്ജു (43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *