മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഡിബേറ്റ് കോമ്പറ്റീഷനിൽ അമലു സിബി, ഹന്ന ഷിനോജ് എന്നിവരടങ്ങിയ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി നിന്നുള്ള ടീം ഒന്നാം സ്ഥാനത്തിന് അർഹരായി. ദേവാമൃത കൃഷ്ണ, മൈഥിലി സുനിൽ എന്നിവരടങ്ങിയ പൂഞ്ഞാർ എസ് എം വി ഹൈസ്കൂളിൽ നിന്നുള്ള ടീമിന് രണ്ടാം Read More…
Mundakayam
പ്രിന്റിങ്ങിലൂടെ അക്ഷരവെളിച്ചം മുണ്ടക്കയത്തിന് നൽകിയ സി.ബി.പ്രസ്സ് എന്ന സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചു
മുണ്ടക്കയം: 65 വർഷം മുൻപ് മുണ്ടക്കയത്ത് ചെമ്പകശ്ശേരിൽ സി വി വർക്കി ആരംഭിച്ച മോഹൻ പ്രിന്റേഴ്സ് അഞ്ചുവർഷങ്ങൾക്കപ്പുറം മകൻ സി വി വർഗീസും ( തമ്പിച്ചായൻ) ജേഷ്ഠ സഹോദരനും പിതാവിനും ഒപ്പം വളരെ ശുഷ്കാന്തിയോടുകൂടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി നിലകൊണ്ടു. പിന്നീട് കുടുംബത്തിൻ്റെ ചുരുക്ക പേരായ സിബി പ്രസ്സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. പ്രായാധിക്യങ്ങളാൽ പിതാവും ജ്യേഷ്ഠ സഹോദരനും ഉത്തരവാദിത്വം തന്നിൽ ഏൽപ്പിച്ചപ്പോൾ വളരെ കാര്യഗൗരവത്തോടെ ആ കാര്യങ്ങൾ ഏറ്റെടുക്കുകയും മുന്നോട്ടുപോവുകയും ചെയ്തു. ഇത്രയും കാലം പ്രിൻറിംഗ് പ്രസ് Read More…
സെൻ്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ ബെത്‌ലഹേം സിംഫണി
മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം ബെത്‌ലഹേം സിംഫണി ബൈപ്പാസ് റോഡിൽ നിന്ന് വർണാഭമായ ക്രിസ്മസ് റാലിയോടുകൂടി ആരംഭിച്ചു. നൂറിൽപരം കുരുന്നുകൾ അണിനിരന്ന മ്യൂസിക്കൽ പാൻ്റെമൈം ക്രിസ്മസ് ചരിത്രം പകർന്ന് നൽകി. ക്രിസ്മസ് എക്സ്ട്ര വഗൻസാ, പാപ്പാനൃത്തം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കരോൾ തുടങ്ങി വ്യത്യസ്തമായ ക്രിസ്മസ് പരിപാടികൾ ബെത്‌ലഹേം സിംഫണിയെ ആകർഷകമാക്കി. സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ ക്രിസ്മസ് സന്ദേശം നൽകി. സ്കൂൾ മാനേജർ റവ Read More…
കാട്ടാന ഭീഷണിയെ വക വെയ്ക്കാതെ അബോധാവസ്ഥയിൽ കിടന്ന വയോധികക്ക് രക്ഷകരായി പെരുവന്താനം പോലീസ്
മുണ്ടക്കയം:നബീസ മരിച്ചിട്ടില്ല, ആശുപത്രിയിൽ ജീവനോടെയുണ്ട്. വീടിനുള്ളിൽ മരിച്ചു കിടക്കുന്നു എന്ന് പറഞ്ഞ വയോധികയുടെ ജീവൻ രക്ഷിച്ചു പെരുവന്താനം പോലീസ്. വിവരമറിഞ്ഞു സ്ഥലത്തേക്ക് പോയ പൊലീസ് സംഘത്തിന്റെ വഴിമുടക്കി കാട്ടാന കൂട്ടവും. ജീവനുണ്ട്, വേഗം ആശുപത്രിയിൽ എത്തിക്കണം ’ കാനമലയുടെ മുകളിൽ മരണ ഭയം തളംകെട്ടി നിന്ന ഒറ്റമുറി വീട്ടിൽ എസ്ഐ അജീഷിന്റെ ഈ വാക്കുകൾ ഉയർന്നതോടെ മരണ പാതയിൽ നിന്നും നബീസ എന്ന വയോധികയുടെ യാത്ര ജീവിതത്തിന്റെ റിവേഴ്സ് ഗിയറിലേക്കു വീണു. ഇതോടെ നാടൊന്നടങ്കം പറഞ്ഞു ‘നബീസുമ്മ Read More…
പൂച്ചവാലേൽ പടി ശ്രീധർമ്മശാസ്താക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പൂച്ചവാലേൽ പടി- അമരാവതി ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടിയും,കോൺക്രീറ്റ് ചെയ്തും ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് , വാർഡ് മെമ്പർ സുലോചന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് Read More…
മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ പുസ്തക പ്രദർശനം
മുണ്ടക്കയം: ഡിസി ബുക്സും സ്കൂളിലെ Literary & Debating ക്ലബും ചേർന്ന് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രദേശവാസികൾക്കും യഥേഷ്ടം പുസ്തകങ്ങൾ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്. സാഹിത്യത്തിന്റെ വളർച്ചയെയും പുരോഗതിയെയും പ്രോത്സാഹിപ്പിക്കുവാനും കുട്ടികളിൽ വായനാശീലം വളർത്താനുമായിട്ടാണ് ഈ പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും 10.00 am മുതൽ 4.00 pm വരെ ആയിരിക്കും പുസ്തക പ്രദർശനം.
മുണ്ടക്കയം സെൻ്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് നടന്നു
മുണ്ടക്കയം :പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്നു. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ SFS പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പാല ചാവറ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പും സ്ഥാനങ്ങൾ Read More…
മുണ്ടക്കയം സെൻ്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ്
മുണ്ടക്കയം: പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റിന് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂൾ ആതിഥ്യം വഹിക്കും. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ പങ്കെടുക്കും. ചെസ്സ് ടൂർണമെന്റ് കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം ചെയ്യുന്നതും പൂഞ്ഞാർ എം. എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ സമ്മാനദാനം നിർവഹിക്കുന്നതുമാണ്. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ എന്നിവർ ആശംസകൾ Read More…
താലൂക്കാശുപത്രിയാക്കുക ;ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തുക എന്ന ആവശ്യമുന്നയിച്ച് ജനകീയ സമരസമിതി മാർച്ചും ധർണയും നടത്തി. ധർണ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ബെന്നിദേവസ്യ, സിജു കൈതമറ്റം (ആ എസ് പി) കെ.കെ.ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി), രാജീവ് അലക്സാണ്ടർ (ആർ ജെ ഡി), ടി.എസ്.റഷീദ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കമറുദ്ദീൻ Read More…
പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: 50 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലമായി ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്. മുണ്ടക്കയം, Read More…