വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. വൻ പ്രതിഷേധമാണ് പ്രദേശത്ത് Read More…
Blog
Your blog category
കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമവും, കുടുംബ യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ച യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രമശ്രീ സനത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട് , വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ, വാർഡ് മെമ്പർ ബീന മധുമോൻ, ശാഖ സെക്രട്ടറി Read More…
ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ
ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ തീയതികളിൽ നടക്കും. ഡിസംബർ 26 ന് രാവിലെ 5:30, 6:30, 7:15നും വി. കുർബാന. ഡിസംബർ 27ന് രാവിലെ 5 30,, 6:30, 7 15, 8:45, വൈകിട്ട് 5:00 ന് എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും. ഡിസംബർ 28 ശനിയാഴ്ച രാവിലെ 5 30, 6 30, 7:15 നും വി. കുർബാന തുടർന്ന് Read More…
ഐ.എന്‍.റ്റി.യു.സി. മഹാറാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു
പാലാ: ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലിയും തുടര്‍ന്ന് കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ടോംസ് ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വമ്പിച്ച വരവേല്പ് നല്‍കുന്നതിനും തീരുമാനിച്ചു. Read More…
മുനമ്പം വിഷയം ഉൾപ്പെടെ ക്രൈസ്തവർക്കും രാജ്യ നന്മയ്ക്കും എതിരെയുള്ള നീക്കങ്ങളെ യോജിച്ചു ചെറുക്കും: നിലയ്ക്കൽ എക്യുമെനിക്കൽ യോഗം
കോട്ടയം : സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽ പ്പരം കുടുംബങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുന മ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പി ലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ക്രൈസ്തവ സഭകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. അനേകം വർഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കൾ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും Read More…
26-ാം മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി
പാറത്തോട് : ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം പടപ്പാടി തോടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 3.70 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത തുക ഉപയോഗിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന് ഇരുകരകളിലും അധികമായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ലാൻഡ് അക്വസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനുമായി 78 ലക്ഷം രൂപ അധികമായി അനുവദിച്ച് ഭരണാനുമതി Read More…
വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു: വണ്ടിപ്പെരിയാർ ജേതാക്കൾ
കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയുടെ ആതിദേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജി.എച്ച് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ട വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിനു സമാപനമായി. കേരള നിയമസഭ ചീഫ് വിപ്പ് ശ്രീ. എൻ. ജയരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. ആന്റണി മാർട്ടിൻ ആശംസകൾ അർപ്പിക്കുകയും രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ആമുഖ Read More…
അനുശോചന യോഗം സംഘടിപ്പിച്ചു
പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സി.പി.ഐ.എം മുൻ ജില്ലാ കമ്മറ്റി അംഗം ഇ.എ മോഹനൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര പ്രസിഡൻ്റ് റോജി തോമസ്, സി.പി.ഐ ദാസപ്പൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ദേവസ്യാച്ചൻ വാണിയപ്പുര, ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര സോമരാജൻ ആറ്റുവേലിൽ, Read More…
തീക്കോയി സഹകരണ ബാങ്കിൽ ഓണം വിപണിയും സേവനാ ഇക്കോഷോപ്പിൽ കർഷക ചന്തയും ആരംഭിച്ചു
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസിനോട് അനുബന്ധിച്ചുള്ള കൺസ്യുമർ സ്റ്റോറിലാണ് ഓണം വിപണി. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ സബ്‌സിഡി കിറ്റ് പൊതുവിപണിയേക്കാൾ വൻ വിലക്കുറവിൽ ഓണം വിപണിയിൽ ലഭ്യമാണ്. സഹകരണ ഓണം വിപണിയുടെ ഉൽഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ നിർവഹിച്ചു. അതോടൊപ്പം സംസ്ഥാന കൃഷി വകുപ്പിന്റെയും തീക്കോയി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തീക്കോയി സഹകരണ കർഷക സമിതിയുടെ നേതൃത്വത്തിലുള്ള പഴം Read More…
കടുത്തുരുത്തിയിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; കടബാധ്യത മൂലമെന്ന് സംശയം
കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.