Pala

കേരള കോൺഗ്രസ് ഡെമോക്രാറ്റിക്; പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ

കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. NDAയുടെ ഘടക കക്ഷിയായി പ്രവർത്തിക്കും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ Read More…

Pala

ഇൻഡിപെൻഡൻ്റ് വോട്ടേഴ്സ് ഗ്രൂപ്പ്

നിങ്ങൾ പാർട്ടി അടിമകൾ (u d f/ldf/bjp) അല്ലങ്കിൽ മാത്രം ഈ കുറിപ്പ് വായിക്കുക: പ്രൊഫ. ജോസ് വെട്ടിക്കൽ പൊതു തിരെഞ്ഞെടുപ്പ് പടിക്കൽ എത്തിക്കഴിഞ്ഞു. വോട്ട് തെണ്ടൽ എല്ലാ പാർട്ടികളും നന്നായി നടത്തുന്നു. ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ എന്തർഹതയാണുള്ളത് ? 1.പാവപ്പെട്ടവന്റെ കാശ് കോഓപ്പറേറ്റീവ് ബാങ്കുകളെ ഉപേയോഗിച്ച് മോഷ്ടിച്ചിട്ട് മാന്യന്മാർ ആയി ഇടതനും വലതനും നടക്കുന്നു. ഒറ്റ പാർട്ടിക്കാരനും ഒന്നും ചെയ്യുന്നില്ല. 2.കടുത്ത അഴിമതി, ന്യൂന പക്ഷ, ഭൂരിപക്ഷ വർഗീയത, ജിഹാദി ഭീകരത ഇവയെല്ലാം തടസമില്ലാതെ Read More…

Pala

അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ

ദർശന അക്കാദമി പാലാ യുടെ നേതൃത്വത്തിൽ ചെത്തിമറ്റം ദർശന അക്കാദമിയിൽ വച്ച് നടത്തുന്ന കുട്ടികൾക്കായുള്ള അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നാളെ മുതൽ ആരംഭിക്കും. ചെത്തിമറ്റം ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് ക്ലാസുകൾ നടക്കുക രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:00 മണി വരെയാണ് ക്ലാസുകൾ. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ക്ലാസുകൾ. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8281771769.

Pala

പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു

പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Pala

തോമസ് ചാഴികാടൻ്റെ രണ്ടാം ഘട്ട പര്യടനം ശനിയാഴ്ച്ച പാലായിൽ

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട മണ്ഡല പര്യടനo ശനിയാഴ്ച്ച നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിക്കും.ചേർപ്പുങ്കലിൽ സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.

Pala

മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് നൂലിൽ നെയ്ത ചിത്രം സമ്മാനിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം

ചെമ്മലമറ്റം :98 -ാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂലിൽ നെയ്ത പിതാവിന്റെ ചിത്രം സമ്മാനിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻ മരിയ റോബിൻ – പിതാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആൻമരിയ താൻ നൂലിൽ നിർമ്മിച്ച പിതാവിന്റെ ചിത്രം അരമനയിൽ എത്തി സമർപ്പിച്ചത്. ഹെഡ് മാസ്റ്റർ സാബു മാത്യു സിസ്റ്റർ ഷൈൻ മരിയ എഫ് സി സി -പി.ടി.എ പ്രസിഡന്റ് – ജിജി വെട്ടത്തേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Pala

സി.എം.എൽ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി

ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപതയുടെ ജൂണിയേഴ്സ് ക്യാമ്പിന് തുടക്കമായി. ഏപ്രിൽ 9,10 തീയതികളിലായി നടക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം എപ്രിൽ 9 (ചൊവ്വാഴ്ച) ഭരണങ്ങാനം മാതൃഭവനിൽ വച്ച് നടന്നു. പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രസിഡൻ്റ് ഡോ. ജോബിൻ റ്റി. ജോണി, വൈസ് ഡയറക്ടർ സി.മോനിക്ക എസ്. എച്ച്., ജനറൽ സെക്രട്ടറി ടോം ജോസ് ഒട്ടലാങ്കൽ ജനറൽ ഓർഗനൈസർ Read More…

Pala

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുമ്പിൽ പൂക്കൾ അർപ്പിച്ച് അനുസ്മരണം നടത്തി പി ജെ ജോസഫ് എം എൽ എ

പാലാ: കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പാലാ കത്തീഡ്രലിൽ അദ്ദേഹത്തിൻ്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് Read More…

Pala

പി സി തോമസ് ജോസ് കെ മാണിയുടെ ഭവനത്തിൽ സന്ദർശനം നടത്തി

പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ Read More…

Pala

പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പില്‍

പാലാ: രാജിവെച്ച യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം എടുത്തുകൊണ്ടുപോയി. താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്. മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, സജി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ Read More…