വാകക്കാട് : രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും വിശുദ്ധ അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായി അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫിയും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിൽ അഞ്ച് ഒന്നാം സ്ഥാനങ്ങളും നാല് രണ്ടാം സ്ഥാനങ്ങളും രണ്ട് മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ Read More…
vakakkaad
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളെ ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുന്നു: ആൻ മരിയ അമൽ
വാകക്കാട് : കുട്ടികളെ വെറും ടെക്നോളജിയുടെ ഉപഭോക്താക്കൾ മാത്രമല്ല, മറിച്ച് ടെക്നോളജിയുടെ സ്രഷ്ടാക്കൾ ആക്കി മാറ്റുക എന്ന വലിയ ദൗത്യമാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നിർവഹിക്കുന്നതെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്ന് നമ്മൾ ജീവിക്കുന്ന എ ഐ യുടെ യുഗത്തിൽ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തമാവുകയാണെന്ന് ക്ലാസ്സ് നയിച്ച കോട്ടയം ജില്ല കൈറ്റ് Read More…
വാകക്കാട് സ്കൂളിൽ ഗുരുവന്ദനം നിറഞ്ഞു; പൂച്ചെണ്ടുകൾ നൽകി കുരുന്നുകൾ – അധ്യാപക ദിനം ഹൃദ്യമായി
വാകക്കാട്: നമ്മൾ ജീവിക്കുന്ന എ ഐ യുടെ യുഗത്തിലും അധ്യാപകരുടെ പ്രസക്തി നഷ്ടമാവുകയല്ല; വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. വിവരങ്ങളെ ജീവിതാവബോധങ്ങളാക്കി മാറ്റാൻ മാനുഷിക ഇടപെടലുകൾ എല്ലാകാലത്തും ആവശ്യമാണെന്നും അറിവുകളെ ഔചിത്യത്തിലേക്ക് നയിച്ചും കഴിവുകളെ ഉത്തരവാദിത്വങ്ങളിലേക്ക് നയിച്ചും മാനവകുലത്തെ പൗരബോധം ഉള്ളവരാക്കി തീർക്കാൻ അധ്യാപകർക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപക ദിനാഘോഷപരിപാടികളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ Read More…
വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം
വാകക്കാട് : വി. അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണംന്താനം പറഞ്ഞു. വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തു നിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി Read More…
കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കെ.സി.എസ്.എൽ: ഫാ. ജീമോൻ പനച്ചിക്കൽകരോട്ട്
വാകക്കാട് : കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ സ്റ്റുഡൻ്റ്സ് ലീഗ് എന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ കമ്മീഷന്റെ അസിസ്റ്റൻറ് ഡയറക്ടറുമായ ഫാ. ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ കെ.സി.എസ്.എൽ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം കുട്ടികൾ മാനവിക മൂല്യങ്ങൾ നേടിയെടുത്ത് നല്ല വ്യക്തികളായി Read More…
കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലുമായിരിക്കണം: ഫാ. ജോൺ കണ്ണന്താനം
വാകക്കാട് : കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലും ജാഗ്രതയിലും ആയിരിക്കണമെന്ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിയെ പോകുന്നവർ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ മാതാപിതാക്കളുടെ സ്നേഹത്തിൻ്റെ വേലി കുട്ടികൾക്ക് ചുറ്റും ഉണ്ടാവണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ Read More…
വാകക്കാട് തൂഫാൻ ഫിഫ ടൂർണമെന്റിൽ ഫ്രഞ്ച് പടക്ക് വിജയം
വാകക്കാട് : വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ എന്ന പദ്ധതിപദ്ധതിയോട് അനുബന്ധിച്ച് ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വാകക്കാട് സെൻറ് അൽഫോൻ ഹൈസ്കൂളിൽ നടത്തപ്പെട്ട ടൂർണമെന്റിൽ ഫ്രഞ്ച് പട പോർച്ചുഗല്ലിനെ 3-2 ന് കീഴ്പെടുത്തി അൽഫോൻസിയൻ ട്രോഫി കരസ്ഥമാക്കി. അർജൻറീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ പ്രമുഖ ടീമുകളുടെ ജേഴ്സിയണിഞ്ഞ് കുട്ടികൾ കളികളത്തിൽ ഇറങ്ങിയപ്പോൾ ഫിഫ ലോകകപ്പിന്റെ ആവേശം വാകക്കാട് ഗ്രൗണ്ടിലും അലതല്ലി. സീനിയർ ആൺകുട്ടികളുടെ Read More…
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ സെൽഫ് എന്യൂമറേഷൻ ട്രെയിനിങ്
വാകക്കാട്: ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് നിർവഹിച്ചു. എമ്മാനുവൽ ജോർജ്, മാത്യു ഡി ബോബി, കാർത്തിക്, കൗശിക്, ജോർജിൻ ബോബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റേഴ്സ് ദിവ്യ കെ ജി, അനു അലക്സ്, പിടിഎ പ്രസിഡൻറ് ടോമി മാറാമറ്റം എന്നിവർ പ്രസംഗിച്ചു.
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂളിൽ ലഹരിയുടെ കെണിയിൽ പെടാതെ ഉയർന്നു പറക്കുന്നതിന് ചിറക്
വാകക്കാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിമുക്തമായ സമൂഹ സൃഷ്ടിക്കായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളും രംഗത്ത്. ലഹരിയില്ലാത്ത നല്ലൊരു നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനായി ലഹരിയുടെ കെണികളില്ലാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമാവുന്ന ചിറക് എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി വീടുകൾ തോറും നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ Read More…
ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണം: മാണി സി കാപ്പൻ എം.എൽ.എ
വാകക്കാട് : ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും പഠിച്ച് വിദ്യാർത്ഥികൾ വിജയം കൈവരിക്കണമെന്ന് മാണി സി കാപ്പൻ എം.എൽ.എ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വാഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ പഠന മികവിനോടൊപ്പം നല്ല വ്യക്തിത്വം ഉള്ളവരായും വളർന്നു വരണമെന്ന് സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിലേ ജീവിത വിജയത്തിൽ എത്തിച്ചേരാനാകൂവെന്ന് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. Read More…











