vakakkaad

രാമപുരം ഉപജില്ല ശാസ്ത്രോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വാകക്കാട് : രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും വിശുദ്ധ അൽഫോൻസാമ്മയുടെ വാകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായി അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫിയും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിൽ അഞ്ച് ഒന്നാം സ്ഥാനങ്ങളും നാല് രണ്ടാം സ്ഥാനങ്ങളും രണ്ട് മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 13 എ ഗ്രേഡുകൾ കരസ്ഥമാക്കി വാകക്കാട് ഒന്നാമതെത്തി.

ശാസ്ത്രമേളയിൽ ഒരു ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനങ്ങളും ഉൾപ്പെടെ 7 എ ഗ്രേഡുകളോടെ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യശാസ്ത്രമേളയിൽ മൂന്ന് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവും ഉൾപ്പെടെ ആറ് എ ഗ്രേഡുകളോടെ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് ഒന്നാം സ്ഥാങ്ങളും ഒരു രണ്ടാം സ്ഥാനവും ഉൾപ്പെടെ 14 എ ഗ്രേഡുകൾ കരസ്ഥമാക്കി.

കുടക്കച്ചിറ സെൻറ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് മഠത്തിപ്പറമ്പിൽ, രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക് എന്നിവർ ചേർന്ന് ഹൈസ്കൂൾ വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിനുള്ള സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫിയും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *