ഈരാറ്റുപേട്ട: തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർഥികളെ ആക്രമിച്ച പോലീസ് നടപടിയിലും വിദ്യാർഥികൾക്കെതിരെ ആക്രമണം നടത്തിയ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഈരാറ്റുപേട്ട ഈസ്റ്റ് മേഖല സെക്രട്ടറി അജ്മൽ പി. മുഹമ്മദ് അധ്യക്ഷനായ യോഗം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. അക്ഷയ് ഹരി ഉദ്ഘാടനം ചെയ്തു. സി.പി.എം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി.എ. ഷമീർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ജെറിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി റാഫി കൊല്ലംപറമ്പിൽ നന്ദി രേഖപ്പെടുത്തി.





