ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 19-ാം തീയതി വൈകുന്നേരം നാലു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവ്വഹിക്കും. പെരിങ്ങാലി ജംഗ്ഷനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ അംഗം അഡ്വ.ഷോൺ ജോർജ് അധ്യക്ഷത വഹിക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്.സി. വടക്കേൽ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെർണാണ്ടസ് മുഖ്യാഥിതിയായി പങ്കെടുക്കും. മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗം ഷീബാമോൾ ജോസഫ് Read More…
മലയോരമേഖലയിലെ തീപിടുത്തം അടിയന്തിര റിപ്പോർട്ടിന് മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശം
മേലുകാവ്: മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയിൽ ഉണ്ടായ തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകൾക്ക് മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശം നൽകി. എം.എൽ.എ യുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലസന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷൈനി ബേബി ബിൻസി ടോമി, റ്റി.വി ജോർജ്ജ്, എം.പി.കൃഷ്ണൻ നായർ, വില്ലേജ് ഓഫീസർ ഷൈനി എം. സെബാസ്റ്റ്യൻ, കൃഷി Read More…
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ നോർത്ത് കർണാടക ബിഷപ് ഡോ. മാർട്ടിൻ സി. ബോർഗായി ഉദ്ഘാടനം ചെയ്തു
മേലുകാവ് : സമൂഹത്തെ കൂട്ടി ചേർക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് നോർത്ത് കർണാടക ബിഷപ് ഡോ. മാർട്ടിൻ . സി. ബോർഗായി. കൂട്ടായ്മകൾ ദൈവിക സ്നേഹത്തിനൊപ്പം തിന്മകളെ ചെറുക്കാൻ വഴിയൊരുക്കും. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർട്ടിൻ. ചാലമറ്റം എംഡിസിഎം എസ് ഹൈസ്കൂൾ മൈതാനത്ത് അനുഗ്രഹത്തിനായി കൂടി വരിക എന്ന ചിന്താവിഷയത്തിൽ നടക്കുന്ന കൺവൻഷനിൽ ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ. ജി. ദാനിയേൽ , Read More…
മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളിലെ കുട്ടികൾക്ക് എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി
മേലുകാവ്: ലയൺസ് ഡിസ്ട്രിക്റ്റ് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് സെന്റ് തോമസ് യു.പി.സ്കൂളും സംയുക്തമായി എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് സെന്റ് തോമസ് യു. പി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ SH ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ മാനേജർറവ. ഫാ. Dr. ജോർജ് കാരംവേലിൽ നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കോർ ഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം Read More…
സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പും രക്തദാന ക്യാമ്പും നടത്തി
മേലുകാവ്മറ്റം: ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റില് ഫ്ലവർ ഹോസ്പിറ്റലിന്റെയും കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററും സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും രക്തദാന ക്യാമ്പും നടത്തി. പരിപാടി ഉദ്ഘാടനം ഹെൻറി ബേക്കർ കോളേജ് പ്രിന്സിപ്പല് ഡോ.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയിൽ പാലാ എം.എൽ. എ ശ്രീ മാണി സി Read More…
മേലുകാവിൽ സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ്
മേലുകാവുമറ്റം : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പ് നടത്തപ്പെടുന്നു. 2023 ജനുവരി 11 ബുധനാഴ്ച രാവിലെ 9 30 മുതൽ 12.30 വരെ മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ നേത്ര പരിശോധന നടത്തുന്നതും തിമിര ശസ്ത്രക്രിയ വേണ്ടിവരുന്ന വരെ തുടർ Read More…