കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് 3-12-2024 ചൊവ്വാഴ്ച രാവിലെ രാവിലെ 9 മണിമുതൽ 1 മണിവരെ ഈരാറ്റുപേട്ട വെട്ടിപറമ്പ് സെഞ്ച്വറി സ്റ്റാപ്പൽസ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ബഹുമാനപ്പെട്ട ഹജ്ജ് കമ്മിറ്റി മെമ്പർ കെ. നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട എം എൽ എ ശ്രീ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനം ചെയ്യുന്നതും ഹജ്ജ് കമ്മറ്റി Read More…
Erattupetta
ജില്ലാ കലോത്സവം: ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ഈരാറ്റുപേട്ട: കോട്ടയം റവന്യൂ ജില്ല 35 മത് സ്കൂൾ കലോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 251 പോയിൻറ് കരസ്ഥമാക്കിയാണ് സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. യുപി വിഭാഗത്തിൽ 38 പോയിൻറ് നേടി ജില്ലാതലത്തിൽ നാലാം സ്ഥാനത്തും ഹൈസ്കൂൾ വിഭാഗത്തിൽ 113 കരസ്ഥമാക്കി രണ്ടാം സ്ഥാനത്തും ഹയർസെക്കൻഡറി വിഭാഗത്തിൽ 100 പോയിന്റോടെ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ Read More…
ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : എമർജിങ് ടൂ പവർ ലീഡ് വൺ .എന്ന പ്രമേയത്തിൽ എസ്.ഡി.പിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സിയാദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. അൻസിൽ പായിപ്പാട്, അഡ്വ സി.പി. അജ്മൽ, സി.എച്ച് ഹസീബ് ,സഫിർ കുരുവനാൽ, മുനിസിപ്പൽ കൗൺസിലർമാരായ അബ്ദുൽലത്തീഫ്, ഫാത്തിമ മാഹിൻ, നസീറസുബൈർ, ഫാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചു
ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡ് വികസനത്തിന് വകയിരുത്തിയിട്ടുള്ള ആയിരം കോടി രൂപ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു നിയോജകമണ്ഡലത്തിൽ നിന്നും 15 ലക്ഷം രൂപയിൽ കുറയാത്ത 30 റോഡുകളുടെ റീടാറിംഗ്, കോൺക്രീറ്റിംഗ് പ്രവർത്തികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത് പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 30 റോഡുകൾക്കായി ആകെ 7.10 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് നൽകിയിട്ടുള്ളത് . Read More…
യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് കുഴിവേലിയിൽ
ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.
മാനവസഞ്ചാരത്തിന് സ്വീകരമൊരുക്കി കാരക്കാട് സ്കൂൾ
ഈരാറ്റുപേട്ട : നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കാനും, ദേശീയോദ്ഗ്രഥനത്തിനും, നവാഭാരത സൃഷ്ടിക്കും വിദ്യാർത്ഥികൾക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയും, മതേതരത്വവും കാത്ത് സൂക്ഷിക്കാൻ കടമപ്പെട്ടവരാണ് വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹം. വിദ്യാലയങ്ങൾ വൈവിദ്യങ്ങളെ സ്വീകരിക്കുന്ന നന്മയുടെ പ്രസരണ കേന്ദ്രങ്ങളാണ്. ധാർമികതയുൾക്കൊള്ളുന്ന പുത്തൻ തലമുറയെ വളർത്താൻ ഇത്തരം സ്ഥാപനങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. Read More…
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി
ഈരാറ്റുപേട്ട : മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി ഈരാറ്റുപേട്ട യൂസുഫ് സഖാഫിയുടെ വസതിയിൽ ചേർന്നു. ചെയർമാൻ അഡ്വ. റോയ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.ടി. ശ്രീകുമാർ, ഖാലിദ് സഖാഫി, ഷിബു. കെ തമ്പി, യൂസുഫ് സഖാഫി,ആമ്പൽ ജോർജ്, ചാർളി കോട്ടയം തുടങ്ങിയവർ സംബന്ധിച്ചു.
എസ് വൈ എസ് മാനവ സഞ്ചാരത്തിന് അക്ഷര നഗരിയില്‍ സ്വീകരണം നല്‍കി
ഈരാറ്റുപേട്ട: എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിലെത്തി. ഈ മാസം 16ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര 12ാം ദിവസമാണ് അക്ഷര നഗരിയില്‍ എത്തിയത്. ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായത്. വൈകിട്ട് ഈരാറ്റുപേട്ടയില്‍ നടന്ന സൗഹൃദ നടത്തത്തില്‍ മത- സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അണിനിരന്നു. ശേഷം മുട്ടം ജംഗ്ഷനില്‍ നടന്ന മാനവ Read More…
പ്രധാൻമന്ത്രി പോഷണ്‍ ശക്തി നിർമ്മാൺ പദ്ധതി; പബ്ലിക് ഹിയറിംഗ് നടത്തി
ഈരാറ്റുപേട്ട: പി.എം.പോഷണ്‍, പബ്ലിക് ഹിയറിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുള്‍ഖാദര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബിജോയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീതി. ഷംലബീവി, മെമ്പര്‍മാരായ ശ്രീമതി. ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍ , മറ്റ് ജനപ്രതിനിധികള്‍, Read More…
മലർവാടി മഴവില്ല് ബാല ചിത്രരചനാ മത്സരം 30 ന്
ഈരാറ്റുപേട്ട: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന മഴവില്ല് ബാലചിത്ര രചനാ മത്സരം 30 ന് നടക്കും. ഈരാറ്റുപേട്ട ഏരിയാ തല മത്സരം രാവിലെ 9 മണി മുതൽ 12 മണി വരെ അൽമനാർ സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയാ തലത്തിൽ നടക്കുന്ന മത്സരത്തിലെ ഓരോ കാറ്റഗറിയിലേയും മൂന്ന് മികച്ച ചിത്രങ്ങൾ ജില്ലാ തലത്തിലും ജില്ലയിലെ രണ്ട് മികച്ച ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനും പരിഗണിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾ സർട്ടിഫിക്കറ്റും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും നൽകും. സംസ്ഥാന തല Read More…