Bharananganam

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച “ഫ്‌ളാഷ്‌മോബ്” ശ്രദ്ധേയമായി

ഭരണങ്ങാനം: സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾ ഭരണങ്ങാനം ടൗണിൽ അവതരിപ്പിച്ച “ഫ്‌ളാഷ്‌മോബ്” ശ്രദ്ധേയമായി. പതിനഞ്ച് മിനിട്ടോളം നീണ്ടുനിന്ന പ്രോഗ്രാമിനൊടുവിൽ ശതാബ്ദിയാഘോഷ സമാപന വിളംബരം നടത്തുകയും നാളെ, (15 -03 – 2024) നടത്തപ്പെടുന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനത്തിലേയ്ക്ക് എല്ലാ വ്യാപാരി- വ്യവസായികളേയും ഡ്രൈവർമാരേയും നാട്ടുകാരേയും സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഷൈനി ജോസഫിന്റെ നേതൃത്വത്തിലെത്തിയ കുട്ടികൾ ക്ഷണിക്കുകയും ചെയ്തു. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂൾ, പാലാ സബ്ജില്ലയിലെതന്നെ Read More…

Bharananganam

ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി “ഓർമ്മച്ചെപ്പ്” നടത്തപ്പെട്ടു

ഭരണങ്ങാനം: ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂൾ കർമ്മപഥത്തിൽ നൂറാം വാർഷികം പൂർത്തിയാക്കുകയാണ്. സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 09/03/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:15 ന് പൂർവാധ്യാപക- പൂർവവിദ്യാർത്ഥി മഹാസമ്മേളനം “ഓർമ്മച്ചെപ്പ് 1.0” നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ സംഗമത്തിന് സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ഐ.എസ്.ആർ.ഒ Read More…

Bharananganam

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ, കുടിവെള്ള പദ്ധതികൾക്ക് മുൻഗണന നൽകണം :ജോസ് കെ മാണി എം.പി

ഭരണങ്ങാനം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്തിയ പരിഗണന നൽകണമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനംസെൻ്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് ,എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്നുള്ളത് ജനപ്രതിനിധികളുടെ കടമയാണെന്നും എം.പി പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് യോഗത്തിൽ Read More…

Bharananganam

ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും

ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഗ്രാന്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടോമി ഫ്രാൻസിസ് പൊരിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹകരണരംഗത്തെ പ്രതിസന്ധി ഒരു തരത്തിലും ബാധിക്കാത്ത ചൂണ്ടച്ചേരി ബാങ്കിന്റെ പ്രവർത്തനം സ്തുത്യർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവിത്താനം ഫൊറോന പള്ളി വികാരി റവ. ഫാ. ജോർജ് വേളുപറമ്പിൽ ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ഒരു ദിവസം കൊണ്ട് മൂന്നുകോടി രൂപ ലക്ഷ്യംവച്ച നിക്ഷേപ Read More…

Bharananganam

ശതാബ്ദി നിറവിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ

ഭരണങ്ങാനം : 1924 – ൽ മിഡിൽ സ്‌കൂളായും തുടർന്ന് പ്രൈമറിസ്കൂളായും പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് കർമ്മപഥത്തിൽ നൂറ് വർഷം പൂർത്തിയാക്കുകയാണ്. മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, വിവിധതലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്. 2023 മാർച്ച് 11 ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ശതാബ്ദിയാഘോഷത്തിന് Read More…

Bharananganam

ലയൺസ് വൈസ് ഡിസ്‌ട്രിക്റ്റ് ഗവർൺ വിസിറ്റും കുടുംബ സംഗമവും നടന്നു

ഭരണങ്ങാനം : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ വിസിറ്റും ഫാമിലി മീറ്റും ഭരണങ്ങാനം ഓശാനമൗണ്ടിൽ വച്ച് നടത്തി. ഉദ്ഘാടനവും ആദരിക്കലും ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളംപള്ളിയുടെ അദ്ധ്യക്ഷതയിൽ ലയൺസ് ക്ലബ്ബ്ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ MJF.Ln.ആർ വെങ്കിടാചലം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ലയൺ മെമ്പർമാരായ റോയി തോമസ് കടപ്ലാക്കലിനെ മികച്ച നിരവധി സാമൂഹിക പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കിയതിനും, മനോജ്: ജി. ബഞ്ചമിനെ മാധ്യമ Read More…