പൂഞ്ഞാർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.ഐ.എം നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൂഞ്ഞാറിൽ പ്രകടനം നടത്തി. സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, മാണിക് സർക്കാർ, പി. രാജീവ്, എളമരം കരീം, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ്, അഭിജിത്ത് Read More…
Poonjar
NMMS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിങ് ക്യാമ്പും പഠനസഹായ വിതരണവും
പൂഞ്ഞാർ: NMMS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിങ് ക്യാമ്പും പഠനസഹായ വിതരണവും സംഘടിപ്പിക്കുന്നു.നാളെ (10 ഒക്ടോബർ 2026) രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 2:00 വരെ പൂഞ്ഞാർ SMV ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ക്യാമ്പ് നടത്തപ്പെടും. 8-ാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്റ്റ്യൻ അറിയിച്ചു. സ്കോളർഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും രജിസ്റ്റർ Read More…
രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപയ്ക്കെതിരെ പൂഞ്ഞാർ ടൗണിൽ പ്രേതിഷേധ പ്രകടനം നടത്തി
പൂഞ്ഞാർ: ജനാധിപത്യത്തെയും വോട്ടവകാശത്തെയും ആട്ടിമറിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെതിരെ സമരം ചെയ്ത ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപയ്ക്കെതിരെ പൂഞ്ഞാർ ടൗണിൽ പ്രേതിഷേധ പ്രകടനം നടത്തി. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് റോജി തോമസ്, ഡിസിസി മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയപറമ്പിൽ, സജി കൊട്ടാരം, സണ്ണി കല്ലറ്റ്, ബേബി അലക്സ്, Read More…
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പൂഞ്ഞാർ തെക്കേക്കരയിൽ സി.പി.ഐ.എം പ്രതിഷേധം
പൂഞ്ഞാർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന പ്രതിഷേധത്തിന് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രനും ലോക്കൽ സെക്രട്ടറി കെ. റെജി, കമ്മിറ്റി അംഗങ്ങളായ എം.പി. Read More…
പൂഞ്ഞാർ എൻജിനീയറിങ് കോളേജിൽ ‘സ്വച്ഛതാ ഹി സേവ – പുലരി ഫേസ് 2’ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
പൂഞ്ഞാർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ദേശീയ ശുചിത്വ മിഷന്റെ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാർ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ‘പുലരി ഫേസ് 2’ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടന്ന ചടങ്ങിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മഹാത്മാഗാന്ധി പകർന്നുനൽകിയ ശുചിത്വ സന്ദേശത്തിന്റെ പ്രസക്തിയെക്കുറിച്ചും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അൽ-സാഹിർ എസ്. എസ്. ബോധവൽക്കരണ സന്ദേശം നൽകി. Read More…
ഗാന്ധിജയന്തി ദിനത്തിൽ AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിസരം ക്ലീൻ ചെയ്തു
പൂഞ്ഞാർ: ഗാന്ധിജയന്തി ദിനത്തിൽ AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം ക്ലീനിങ് പ്രവർത്തനം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ രതീഷ്, കെ ഇ അമീൻ, ബിനു മൂന്നിലവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ ‘പവർ ക്വിസ്’ സംഘടിപ്പിച്ചു
പൂഞ്ഞാർ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റും കെ.എസ്.ഇ.ബി. എഞ്ചിനീയേഴ്സ് അസോസിയേഷനും സംയുക്തമായി ‘പവർ ക്വിസ്’ സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നായി 52 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ആദിത്യ അജിത് (S3 EC) ഒന്നാം സ്ഥാനവും, ആര്യദത്ത് എസ്. എൽ. (S7 CSE) രണ്ടാം സ്ഥാനവും നേടി.വിജയികൾ ജില്ലാതല പവർ ക്വിസ് മത്സരത്തിൽ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടി. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്, ഇ.ഇ.ഇ. ഡിപ്പാർട്ട്‌മെന്റ് മേധാവി Read More…
പുഷ്പൻ രക്തസാക്ഷി ദിനാചരണം നടത്തി
പൂഞ്ഞാർ: ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് പുഷ്പന്റെ രക്തസാക്ഷി ദിനാചരണം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ജെറിൻ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ. അക്ഷയ് ഹരി, സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം മിഥുൻ ബാബു, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഡി.വൈ.എഫ്.ഐ Read More…
വയോജനങ്ങളുടെ ഒത്തുചേരലിനും കരുതലിനും സായുജ്യം വയോജന ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
പൂഞ്ഞാർ: പ്രായം പിന്നിട്ടവരുടെ ഒറ്റപ്പെടലിനും മാനസിക സമ്മർദങ്ങൾക്കും ആശ്വാസമേകാനും അവരുടെ അനുഭവങ്ങളും അറിവുകളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായുജ്യം വയോജന ക്ലബ്ബിന് തുടക്കമായി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, മാനസിക ഉല്ലാസം, സാമൂഹിക ഇടപെടൽ, സൗഹൃദ കൂട്ടായ്മ എന്നിവ ഉറപ്പാക്കുന്നതിന് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന സന്ദേശം ഉയർത്തിയാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും നടന്നത്. പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. Read More…
സായുജ്യം വയോജന ക്ലബ്ബ് ഉദ്ഘാടനം ഇന്ന്
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സായുജ്യം വയോജന ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് നാലിന് പൂഞ്ഞാർ ക്ഷീരവ്യവസായ സഹകരണസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വയോജന കമ്മീഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. സായുജ്യം വയോജന ക്ലബ്ബ് പ്രസിഡന്റ് സി. Read More…











