Poonjar

സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും ആയുഷ് യോഗാ ക്ലബ്ബ് ഉദ്ഘാടനവും നടത്തി

പൂഞ്ഞാർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി.

കുന്നോന്നി സാംസ്‌കാരിക മന്ദിരത്തിൽ വാർഡ് മെമ്പർ ബീന മധുമോൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു.

ഗവ. ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ടി.എ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ആയൂർവേദ മെഡിക്കൽ എച്ച്.എം.സി അംഗം പി.എം മധുസൂധനൻ എന്നിവർ പ്രസംഗിച്ചു.

യോഗ പരീശീലന ക്ലാസ് യോഗ ഇൻസ്ട്രകർ ഡോ. ബ്ലെസി ജോസ്, പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് കൂട്ടിയ്ക്കൽ ആയുഷ് പി.എച്ച്.സി ഡോ. സുരേഖ കുര്യൻ എന്നിവർ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *