General

ഇലവീഴാപൂഞ്ചിറയിൽ വൻ ടൂറിസം പദ്ധതികൾ ; സർക്കാർ നടപടികൾ ആരംഭിച്ചു

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുവരുന്ന മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വികസനത്തിന് ആവശ്യമായ വൻ പദ്ധതികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി. പി. ഐ (എം) മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ് . കെ. കുമാറും ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫും ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ. പി. എസ് പൊട്ടംമുണ്ടയ്ക്കലും ചേർന്ന് സംസ്ഥാന ടൂറിസം /പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന് നല്കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇന്ന് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പത്മ കുമാർ.കെ.കെ യുടെ നേതൃത്വത്തിൽ ടൂറിസം, റവന്യൂ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ ഇലവീഴാപൂഞ്ചിറ സന്ദർശിച്ചു.

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനത്തിന് ആവശ്യമായ കനാൻ നാട് – മുനിയറ ഗുഹ റോഡ്, ഇലവീഴാപൂഞ്ചിറ വ്യൂ പോയിൻ്റ് റോഡ്,ഗ്ലാസ് ബ്രിഡ്ജ്, ഹെലി ടൂറിസം, അഡ്വെഞ്ചർ ടൂറിസം, റോപ്പ് വേ, വാട്ടർ തീം പാർക്ക്, അമ്യൂസ്മെൻ്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഹാപ്പിനസ് പാർക്ക്, കേബിൾ കാർ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, സ്പോർട്സ് സ്റ്റേഡിയം, വിൻഡ് പവ്വർ, പാരാഗ്ലൈഡിങ്, ടെലസ്കോപ്പ് ടവർ, ബോട്ടിംങ്, ഹരിതകവാടം, പോലീസ് എയിഡ് പോസ്റ്റ്, മിനി ചെക്ക്ഡാം, ടേക്ക് എ ബ്രേക്ക്, വണ്ടി താവളങ്ങൾ, എന്നീപദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ഉദ്യോഗ സ്ഥ സംഘം സന്ദർശിക്കുകയും വിശിദമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തു.

തുടർനടപടികൾക്കായി ഈ റിപ്പോർട്ടുകൾ ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് ഉടൻ നല്കുമെന്നും ഇലവീഴാപൂഞ്ചിറയുടെ സമഗ്രവികസനത്തിന് ആവശ്യമായ ടൂറിസം പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു.

കോട്ടയം ജില്ലാ ടൂറിസം പ്രോജക്ട് എജിനിയർ സിമിമോൾ.കെ. എസ്, ജില്ലാ ടൂറിസം പ്രേമോഷൻ കൗൺസിൽ സെക്രട്ടറി റോബിൻ.സി. കോശി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസ്, സി.പി.ഐ (എം) മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ് കെ. കുമാർ, ഗ്രാമ പഞ്ചായത്ത് മെംബർ അനുരാഗ് പാണ്ടിക്കാട്ട് , ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ്, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ. പി. എസ് പൊട്ടംമുണ്ടയ്ക്കൽ എന്നിവർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഈ പദ്ധതികൾ പൂർത്തിയാകുന്നതോടുകൂടി ഇലവീഴാപൂഞ്ചിറ രാജ്യാന്തര നിലവാരത്തിലുള്ള മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *