Thidanad

തിടനാട് പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ചിട്ടുള്ള പ്രവർത്തനരഹിതമായ ഹൈ മസ്റ്റ്‌, മിനി മസ്റ്റ്, സോളാർ ലാമ്പുകൾ എത്രയും വേഗം പ്രവർത്തനയോഗ്യമാക്കണം : യൂത്ത് കോൺഗ്രസ്‌ തിടനാട്

തിടനാട് പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തെളിയാത്ത ഹൈമാസ്റ്റ്‌, മിനിമാസ്റ്റ്‌, സോളാർ ലാമ്പുകൾ പ്രവർത്തനക്ഷമമാ കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്‌ തിടനാട് മണ്ഡലം കമ്മിറ്റി. വിവിധ ഫണ്ടുകളിൽ നിന്നായി നിരവധി ലാമ്പുകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പലതും പ്രവർത്തനരഹിതവുമാണ്. ഇത്തരം ലാമ്പുകൾ പ്രവർത്തന യോഗ്യമാക്കാതത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നും,ഇവ പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി പഞ്ചായത്ത്‌ ഉടൻ സ്വികരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജോസഫ് കിണറ്റുകര പ്രസ്ഥാപിച്ചു.

Thidanad

തിടനാട് കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

തിടനാട് കൃഷിഭവനിൽ ഗുണമേന്മയുള്ള WCT തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. WCT: തൈ ഒന്നിനു Rs: 55/ രൂപ പ്രകാരം ലഭിക്കുന്നതാണ്. തൈകൾ ആവശ്യം ഉളളവർ നാളെ തന്നെ (14/06/2024) കൃഷിഭവനിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

Thidanad

ദേവ ഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ നടപ്പിലാക്കി

തിടനാട് : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആദ്യമായി ദേവഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടപ്പിലാക്കി. ബ്ലോക്ക് തല പരിസ്ഥിതി ദിന ആഘോഷത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിജി പൂച്ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി ഈ ക്ഷേത്രത്തിൽ നടപ്പിലാക്കിയത്. വ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ പ്രധാന അധ്യാപിക ശാലിനി റാണി Read More…

Thidanad

തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

തിടനാട്: തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും, ബി.ജെ.പി നേതാവുമായ അഡ്വ: ഷോൺ ജോർജ്ജ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ, മൂന്നാം വാർഡ് മെമ്പർ ബെറ്റി ബെന്നി, ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ്, തിടനാട് സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാരായ Read More…

Thidanad

തിടനാട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്. സ്വകാര്യഭൂമിയിലെ മരങ്ങളും മരച്ചില്ലകളുംവീണുണ്ടാകുന്ന എല്ലാ കഷ്ട്ട നഷ്ട്ടങ്ങൾക്കും ബന്ധപ്പെട്ട സ്വകാര്യഭൂമിയുടെ ഉടമസ്ഥർ ഉത്തരവാദികളായിരിക്കും എന്ന് ദുരന്ത നിവാരണ നിയമം 2005 ലെ ദേശീയ സെക്ഷൻ 30 (2) (V) പ്രകാരം എല്ലാ പൊതുജനങ്ങളെയും അറിയിക്കുന്നു. ഈ നിർദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാൻ Read More…

Thidanad

വിശ്വാസോത്സവ സമാപനം

വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പൂവത്തോട് സൺഡേ സ്കൂളിൽ നിന്ന് തിടനാട് ഊട്ടുപാറയിലേക്ക് തീർത്ഥാടനം നടത്തി. വി കാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ , ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ , അധ്യാപകർ എന്നിവർ നേതൃത്വം നൽകി. മലമുകളിൽ വി.കുർബാന അർപ്പിച്ചു. രക്ഷാകർത്താക്കളുടെ വാഹനങ്ങളിലാണ് കുട്ടികളെ അവിടെ എത്തിച്ചത്. തിടനാട് പള്ളി വികാരിയച്ചൻ എല്ലാവരെയും മലമുകളിലേക്ക് സ്വാഗതം ചെയ്തു.

Thidanad

തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവവും മഹാശിവരാത്രിയും മാർച്ച് ഒന്ന് മുതൽ 10 വരെ ആഘോഷിക്കും

തിടനാട് : മാർച്ച് ഒന്നിന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം താഴ്മൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ബാബു നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ശ്രീകൃഷ്ണ സ്വാമി, ശ്രീമഹാദേവൻ, ശ്രീ നരസിംഹ സ്വാമി നടകളിൽ തൃക്കൊടിയേറ്റ്. 8.30 ന് തിരുവാതിര. മാർച്ച് രണ്ടിന് രാവിലെ 9.30 ന് നവകം (ദർശന പ്രാധാന്യം) , വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് നാമജപ ലഹരി, 9ന് കൊടിക്കീഴിൽ വിളക്ക്. മാർച്ച് മൂന്നിന് 9.30 ന് നവകം (ദർശന പ്രാധാന്യം) Read More…

Thidanad

ചിറ്റാറ്റിൻമുന്നി നടപ്പാലം ഉത്‌ഘാടനം ചെയ്തു

തിടനാട് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡ് കൊണ്ടൂർ അമ്പാറ നിരപ്പേൽ ഭാഗത്ത് കടപ്ലാക്കൽ ചിറ്റാറ്റിൻ മുന്നി നടപ്പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായി. MLA ഫണ്ടിൽ നിന്നും 10.9 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച നടപ്പാലത്തിന്റെ ഉദ്ഘാടനം എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ഓമന രമേശ് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലീന ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് Read More…

Thidanad

തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്ന നിലയിൽ; അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണം: ബിജെപി തിടനാട്

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്നു. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴിയാണിത്. എത്രയും വേഗം ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.