തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വാഴക്കന്നുകൾ വിതരണം ചെയ്തു. അപേക്ഷ നൽകിയിരുന്ന 150 ഗുണഭോക്താക്കൾക്കാണ് വാഴക്കന്നുകൾ വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് വിതരണോൽഘാടനം നിർവഹിച്ചു.കൃഷി ഓഫീസർ നീതു തോമസ്, ഉദ്യോഗസ്ഥരായ അബ്ദുൽ ഷഹീദ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പങ്കെടുത്തു.
Teekoy
തീക്കോയി പള്ളിവാതിൽ-കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീക്കോയി പള്ളിവാതിൽ-പാറമട – കൊല്ലംമ്പാറ റോഡ് വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റിങ്ങോ ഇല്ലാതെ വാഹന യാത്ര സാധ്യമാകാത്ത വിധം ദുരിത സാഹചര്യത്തിലായിരുന്നു. വലിയ കയറ്റിറക്കവും,വളവുകളും ഉള്ള ഈ ഈ റോഡിൽ ഒരു തരത്തിലും വാഹനഗതാഗതം സാധ്യമായിരുന്നില്ല. പ്രദേശവാസികൾ പൂർണ്ണമായും കാൽനടയായാണ് ശ്രായം റോഡിൽ എത്തി വാഹനങ്ങളിൽ കയറിയിരുന്നത്. വിദ്യാർത്ഥികളും, പ്രായമായവരും , രോഗികളും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃദ്ധരോഗികളെയും മറ്റും എടുത്തുകൊണ്ടാണ് ആശുപത്രിയിലും മറ്റും കൊണ്ടു പോയിക്കൊണ്ടിരുന്നത്. പ്രദേശവാസികൾ Read More…
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി : തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ഷിബു തെക്കേമറ്റം പതിനാല് വർഷം സേവനം ചെയ്തിരുന്ന തീക്കോയി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പിലൂടെയാണ് ആദരിക്കൽ നടത്തിയത്. സ്കൂൾ പ്രിൻസിപ്പൾ Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ 6 വരെ തീയതികളിൽ നടത്തുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ (സിംഗിൾ, ഡബിൾ) ക്രിക്കറ്റ്, വടംവലി, 100 മീറ്റർ 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളും കലാമത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം, Read More…
തീക്കോയിൽ ഹരിത സഭ ചേർന്നു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും വളർന്നുവരുന്ന പുതുതലമുറയ്ക്ക് മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തിൽ ഹരിതസഭ ചേർന്നു. പഞ്ചായത്ത് തലത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹരിത സഭ നടത്തിയത്. ഇരുന്നൂറോളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു. ശിശുദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ റാലിയും ഇതോടൊപ്പം നടത്തി. ഹരിതസഭയുടെ ലക്ഷ്യം, നടപടിക്രമങ്ങൾ , പ്രവർത്തന റിപ്പോർട്ട് , മാലിന്യ നിർമാർജന Read More…
തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ
തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ (8-11-2024) ഉച്ചകഴിഞ്ഞു 3.00 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൊതുയോഗം. പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.
സംരംഭകത്വ ബോധവൽകരണ ശില്പശാല
തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും സഹകരണത്തോടെ നവംബർ 07 വ്യാഴാഴ്ച 2.00 PM ന് ഒരു സംരംഭകത്വ ബോധവൽകരണ ശില്പശാല (സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലുള്ള സംരംഭകർക്കും, ട്രേഡ് ഉൾപ്പടെ ) സംഘടിപ്പിക്കുന്നു. വൈസ് പ്രസിഡൻ്റ് ശ്രീമതി മാജി തോമസി ൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ. സി .ജെയിംസ് ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പാലിറ്റി EDE ശ്രീ. അജയ് ജോസ് ക്ലാസ്സുകൾ നയിക്കുന്നതുമാണ് . പ്രസ്തുത പരിപാടിയിൽ Read More…
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വല്യ പാറയ്ക്ക് സമീപം റോഡിലേക്ക് ഉരുണ്ടുവന്നത് കൂറ്റൻ പാറക്കല്ല്
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക് സമീപം റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിൽ ഉരുണ്ടു വന്നു. ആ സമയം വാഹനങ്ങളോ വഴി യാത്ര കാരോ ഇല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു.
പാലാ മരിയ സദനത്തിന് തീക്കോയി ഗ്രാമപഞ്ചായത്ത് 6,23,047/- രൂപ സംഭാവന കൈമാറി
തീക്കോയി: പാലാ മരിയസദനത്തിന്റെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെ വാർഡുകളിൽ നടത്തിയ പൊതുധനസമാഹരണയജ്ഞത്തിൽ 6,23,047/- രൂപ സംഭാവനയായി ലഭിച്ചു. ഗ്രാമപഞ്ചായത്തിന് ലഭിച്ച തുകയും രസീത് ബുക്കുകളും പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് മരിയസദനത്തിന് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സന്തോഷ് മരിയസദനം നന്ദി രേഖപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ , ബിനോയ് ജോസഫ് , ജയറാണി തോമസുകുട്ടി Read More…
ജോസ്ന ജോർജ് വൈസ് ചെയർപേഴ്സൺ
തീക്കോയി: എറണാകുളം ഇടക്കൊച്ചി ആവിലാ കോളേജ് ഓഫ് എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ ആയി പിന്നണി ഗായിക കുമാരി. ജോസ്ന ജോർജ് പുത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി മംഗളഗിരി പുത്തേട്ട് ജോർജിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരൻ ജോസി. എറണാകുളം അവിലാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി എഡ് വിദ്യാർഥിനിയാണ് ജോസ്ന.