തീക്കോയി: തീക്കോയി – വാഗമൺ റോഡിൽ പെട്രോൾ പമ്പിന് സമീപം വളവിൽ നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന മരം മുറിച്ചു നീക്കണമെന്ന് ഗ്രാമപഞ്ചായത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് PWD യും KSEB യും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുവാൻ നടപടിയായത്.
Related Articles
സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ ബി.ജെ.പി.യിൽ ചേർന്നു
സി പി ഐ തീക്കോയി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും, പൂഞ്ഞാർ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ റ്റി . ഡി മോഹനൻ താന്നിയ്ക്കാത്തൊട്ടിയിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മംഗളഗിരി ബൂത്ത് പ്രസിഡൻ്റ് റ്റി . എം . ജോസഫ് (അപ്പച്ചൻ) തട്ടാ പറമ്പിൽ, കോൺഗ്രസ് മുൻ വാർഡ് വൈസ് പ്രസിഡൻ്റ് എ. ആർ സോമൻ ഐക്കരതെക്കേൽ , കേരളാ പട്ടികവർഗ്ഗ ഊരാളി അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ Read More…
തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതികൾക്ക് അംഗീകാരമായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,90,77,786 രൂപയുടെ 134 പ്രോജക്ടുകളാണ് 2024-2025 വർഷത്തിൽ നടപ്പിലാക്കുന്നത്. ഉത്പാദന മേഖലയിൽ 41,99250 രൂപയുടെയും സേവന മേഖലയിൽ 35,69,4211 രൂപയുടെയും പശ്ചാത്തല മേഖലയിൽ 14907325 രൂപയുടെയും പദ്ധതികളുണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് 6660000 രൂപയുടെയും പദ്ധതികൾ ഉൾപെടുത്തിയിട്ടുണ്ട്. 38 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,26,32325 രൂപയുമാണ് ഉൾപെടുത്തിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് അറിയിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം നടത്തി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണമായി ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്ജീവൻ മിഷൻ – മലങ്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കല്ലേകുളത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു . ഗ്രാമപഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ ടാങ്കുകളും ബൂസ്റ്റിംഗ് പമ്പ് ഹൌസുകളും പമ്പിങ് ലൈനുകളുടെയും നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. 82 കോടി രൂപയുടെ നിർമ്മാണ കരാർ ഹൈദരാബാദിലെ ഗ്രോമ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. Read More…