Kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Kottayam

കോട്ടയം ജില്ലയിൽ ജൂൺ 17 വരെ ഖനനം നിരോധിച്ചു

കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 17 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

Kottayam

ഡി സി എം എസ് സപ്തതി ആഘോഷം; വനിതാ സെമിനാർ നടത്തി

കോട്ടയം: മാതൃസ്നേഹം എല്ലാ സ്നേഹത്തിനും മുകളിലാണെന്ന് ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ലൂർദ് ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സെമിനാർ ഉ ദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെസിബിസി, എസ് സി, എസ്ടി, ബി സി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം ന ടത്തി. ഫൊറോന വികാരി ജേക്കബ് വട്ടക്കാട്, Read More…

Kottayam

മെഗാ രക്തദാന റാലി നടത്തി

കോട്ടയം: എസ് എച്ച് മെഡിക്കൽ സെൻററും തിരുഹൃദയ കോളേജ് ഓഫ് നേഴ്സിങ്ങും ലയൺസ് 318B യും ലയൺസ് ക്ലബ്‌ ഓഫ് കോട്ടയം സെൻട്രലും ചേർന്ന് മെഗാ രക്തദാന റാലി സംഘടിപ്പിച്ചു. എസ് എച്ച് മെഡിക്കൽ സെൻററിൽ നിന്നും ആരംഭിച്ച റാലി മെഡിക്കൽ സെൻറർ ഡയറക്ടർ സിസ്റ്റർ ജീന ഫ്ലാഗ് ഓഫ് ചെയ്തു. രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഫ്ലാഷ് മോബ് തിരുഹൃദയ നേഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾ നാഗമ്പടത്ത് അവതരിപ്പിച്ചു. സമ്മേളനത്തിൽ മെഡിക്കൽ സെൻറർ സി ഓ ഓ ഡോക്ടർ Read More…

Kottayam

വായനദിനം-പക്ഷാചരണത്തിന് വിപുലമായ പരിപാടികൾ

കോട്ടയം :വായനദിനവും വായന പക്ഷാചരണവും വിപുലവും വൈവിധ്യവുമാർന്ന പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന വായനപക്ഷാചരണം ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി വായനയുമായി ബന്ധപ്പെട്ട പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ഡിജിറ്റൽ വായനയ്ക്കു ഊന്നൽ നൽകിയുള്ള പരിപാടികളും സംഘടിപ്പിക്കും. വായനദിനം- പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് രാവിലെ പത്തിന് മാന്നാനം സെന്റ് എംഫ്രേസ് സ്‌കൂളിൽ നടക്കുന്ന Read More…

Kottayam

അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13 മുതൽ 17 വരെ(വെള്ളി മുതൽ ചൊവ്വ വരെ) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.

Kottayam

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം നിർവഹിച്ചത്. മെഡിക്കൽ കോളേജിലെ 1985 എംബിബിഎസ് ബാച്ച് 35 ലക്ഷം രൂപ മുടക്കിയാണ് വി ശ്രമകേന്ദ്രം നിർമിച്ചത്. കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറി കൾ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കിടക്കാനായി രണ്ടുതട്ടുകളായുള്ള കിടക്കകൾ തുടങ്ങിയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് 1985 എംബിബിഎസ് ബാച്ച് ഈ Read More…

Kottayam

ഉത്തരവ് പാലിച്ചില്ല; കരാറുകാരനു തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

കോട്ടയം :പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആറ് മാസത്തിനുള്ളിൽ പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാമെന്ന കരാറിൽ മുണ്ടക്കയം പുത്തപുരയ്ക്കൽ സ്വദേശി സജി ആന്റണിയ്ക്ക് 17 ലക്ഷം രൂപ നിർമാണ ചെലവിനായി നൽകി. എന്നാൽ കാലാവധിക്കുളളിൽ എതിർകക്ഷി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കത്തതിനെ തുടർന്ന് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക Read More…

Kottayam

സമസ്ത ജില്ലാ പണ്ഡിത ക്യാമ്പ് നാളെ ; തലയോലപ്പറമ്പിൽ

കോട്ടയം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ജൂബിലിയുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ ജില്ലകളിൽ നടക്കുന്ന സംഗമത്തിന്റ ഭാഗമായി കോട്ടയം ജില്ലാ പണ്ഡിത ക്യാമ്പ് നാളെ (വ്യാഴാഴ്ച) തലയോലപ്പറമ്പ് ഖുറാ തങ്ങൾ നഗറിൽ നടക്കും. കോട്ടയം ജില്ലയിലെ അഞ്ചു സോണുകളിൽ നിന്നായി 150 പണ്ഡിതന്മാർ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ആയി പഠന ക്‌ളാസുകൾക്ക് സമസ്ത കേന്ദ്ര മുശാവറ മെമ്പർമാരായ എ ത്വാഹാ മുസ്‌ലിയാർ കായംകുളം, Read More…

Kottayam

മീനടത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ ബോഡി കണ്ടെത്തി

കോട്ടയം: ഒഴുക്കിൽപ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തിൽ ഈപൻ തോമസിന്റെ (66) മൃതദേഹമാണ് ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ മീനടത്തു നിന്നും 10 km മാറി കൈതപ്പാലത്തുനിന്നും ടീം എമർജൻസി പ്രവർത്തകർ ആയ അഷറഫ് kkp ,റെജി തീക്കോയി ,പരീത് തീക്കോയി, ശിഹാബ് എന്നിവർ ചേർന്ന് കണ്ടെടുത്തത്. തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ തേങ്ങ പുഴയിൽ വീണു. അതെടുക്കാനായി ഈപ്പൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം Read More…