Kottayam

കെ.സി.വൈ.എൽ അതിരൂപത തല ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024- 25 പ്രവർത്തന വർഷത്തെ പ്രഥമ ഡയറക്ടേഴ്സ‌് & അഡ്വൈസേഴ്സ് മീറ്റ് ജൂലൈ മാസം പതിമൂന്നാം തീയതി കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ വച്ച് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം സൂപ്രണ്ട് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു‌. അതിരൂപത ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി.

കെ സി സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ്‌ മാത്തുകുട്ടി സണ്ണി, മുൻ കെ സി വൈ എൽ പ്രസിഡന്റ്‌ ബിബിഷ് ഓലിക്കാമുറിയിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

അതിരൂപത സെക്രട്ടറി അമൽ സണ്ണി സ്വാഗതം ആശംസിക്കുകയും, വൈസ് പ്രസിഡന്റ്‌ നിതിൻ ജോസ് യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ,ജോയിന്റ് സെക്രട്ടറി ബെറ്റി,വൈസ് പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ, ട്രഷറർ അലൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

വിവിധ യൂണിറ്റുകളിൽ നിന്നായി 80 അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി . യോഗത്തിൽ 20 വർഷത്തിനു മുകളിൽ ഡയറക്ടർ,അഡ്വൈസർമാരായി സേവനം അനുഷ്ടിച്ചു വരുന്നവരെയും അതോടൊപ്പം ഈ പ്രോഗ്രാമിന് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഡോ ബെന്നി പിറവം എന്നിവരെ ആദരിക്കുകയുണ്ടായി. .ഉച്ചഭക്ഷണത്തോടെ സംഗമം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *