General

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ പാലായിലെ പ്രീസ്റ്റ് ഹോം സന്ദർശനം വേറിട്ട അനുഭവമായി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ പാലായിലെ പ്രീസ്റ്റ് ഹോമിലേക്ക് നടത്തിയ മനസ്ഉണർത്തൽ യാത്ര വേറിട്ട അനുഭവമായി.പാലാ രൂപതയിലെ വൈദികർ റിട്ടയർ ചെയ്തതിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന ഭവനമാണ് മാർ അപ്രേം പ്രീസ്റ്റ് ഹോം.

ഇതുകൂടാതെ ചേർപ്പുങ്കൽ , മുട്ടുചിറ എന്നീ സ്ഥലങ്ങളിലും വൈദികർ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്നുണ്ട്.പാലാ രൂപതയുടെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും അജപാലന ശുശ്രൂഷ നിർവഹിച്ചശേഷം വിശ്രമജീവിതം നയിക്കുന്ന 25 ഓളം വൈദികർ ഇവിടെയുണ്ട്.

ഓരോ ഇടവകയിലും ഇവർ നടത്തിയ അജപാലന ശുശ്രൂഷ എടുത്തു പറയേണ്ടതാണ്. ഒരായുസ്സു മുഴുവൻ ദൈവമക്കൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച വരാണ്. ഇവർ ഓരോ സ്ഥലത്തും ചെയ്തിട്ടുള്ള അജപാലന ശുശ്രൂഷകളെകുറിച്ചുള്ള നല്ല ഓർമ്മകൾ ഇന്നും ഇവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

മാർ അപ്രേം പ്രീസ്റ്റ് ഹോം ഡയറക്ടർഫാ.അഗസ്റ്റിൻ തെരുവത്ത് മാതാക്കളെ സ്വീകരിച്ചു. എല്ലാ വൈദികർക്കും പൂച്ചെണ്ടും സമ്മാനം നൽകിയും ആദരിച്ചു. വിശ്രമജീവിതം നയിക്കുന്ന വൈദികരെ പരിചയപ്പെടാനും അടുത്തറിയാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനും സാധിച്ചത് നവ്യാനുഭവമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ഇനിയും വരാം എന്ന്ഉറപ്പ് നൽകി കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു. വികാരി ഫാ സ്കറിയ വേകത്താനം, ജെസി ഷാജി ഇഞ്ചയിൽ, ജീസാ മരിയ അടയ്ക്കാപ്പാറ സി.എം.സി ,ബിൻസി കരോട്ടുപുള്ളോലിൽ, ബിന്നി മണ്ണാറത്ത്, ജെയ്സി മുണ്ടാട്ടു ചൂണ്ടയിൽ, മാഗി വള്ളിയാംതടത്തിൽ, ദീപ ഷാജി ചൂണ്ടിയാ നിപ്പുറത്ത്, ജൂബി വേലക്കകത്ത്,മേരിക്കുട്ടി പഴമ്പിള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *