Top News

മാസപ്പടി കേസ്; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് മാസപ്പടി ഇ​ട​പാ​ട് കേ​സി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇഡിയുടെ ചോദ്യമുനയിലേക്ക്. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു. പിണറായിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ, സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇ.ഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, Read More…

Top News

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ

കേരളത്തിന് പുതിയ ഗവർണർ. ഓംപ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. നിലവിൽ സിക്കിം ഗവർണർ ആണ് ഓം പ്രകാശ് മാഥുര്‍. കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായും രാഷ്ട്രപതി നിയമിച്ചു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഇദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് Read More…

Top News

ശ്വാസകോശത്തിൽ മുഴ, മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാൻ

ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പ അറിയിച്ചു. ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെയാണ് പരിശുദ്ധ പിതാവ് ഈ വിവരം വിശ്വാസികളുമായി പങ്കുവെച്ചത്. പ്രാഥമിക ഘട്ടത്തിൽ തന്നെ മുഴ കണ്ടെത്തിയതായും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്നും തുടർന്ന് ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റിയോ Read More…

Top News

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; കേസ് എടുക്കണമെന്ന് ഹൈക്കോടതി

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി. മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺ​ഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ Read More…

Top News

ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്

മാസപ്പടി കേസിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെയുമടക്കം നിരവധി പ്രമുഖരുടെ പേരുമുണ്ടെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ (SFIO) കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ടാണ് ബി ജെ പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പങ്കുവെച്ചത്. എൽ ഡി Read More…

Top News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ Read More…

Top News

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ചു​ന​ൽ​കി. സി​ജെ​പി​യും കേ​ന്ദ്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം വ​ട്ട ച​ർ​ച്ച​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ അ​ദ്ദേ​ഹം രാ​ജി വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് Read More…

Top News

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍: സ്‌കൂളുകള്‍ക്ക് നാളെ അവധി

ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഇന്ന് അർധരാത്രിക്കു ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്. നാളെ പുലർച്ചെയോടെയാണു കളി അവസാനിക്കുക. അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ ഒട്ടേറെ ആരാധകരുമുണ്ട്.

Top News

പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 1938-ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് എസ് ജാനകി ജനിച്ചത്. മൂന്നാം വയസില്‍തന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചു. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. പില്‍ക്കാലത്ത് സംഗീത പഠനത്തിനായി മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച Read More…

Top News

സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് രോഗിയിൽ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ Read More…