Top News

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് Read More…

Top News

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നിലവിൽ‌ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് Read More…

Top News

നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10 മണിക്ക്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി ആരെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് Read More…

Top News

കാത്തിരിപ്പുകൾക്ക് വിരാമം ; കേരളത്തെ നയിക്കാൻ വി.ഡി സതീശൻ

കേരളത്തിൽ യു ഡി എഫ് വൻ വിജയം നേടിയതിനുപിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരള ജനത. 10 ദിവസത്തെ കാത്തിരിപ്പിനുശേഷം ആണ് കേരള മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ Read More…

Top News

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഉ​ചി​ത​മാ​യ തീ​രു​മാ​നം Read More…

Top News

സ്ത്രീകൾ കാത്തിരുന്ന സൗജന്യ ബസ് യാത്ര; ജെൻഡര്‍ ടിക്കറ്റിങ് തുടങ്ങി കെഎസ്ആർടിസി

കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പഠനം ആരംഭിച്ചു. ടിക്കറ്റിൽ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തി തുടങ്ങി. ഇതിനായി ടിക്കറ്റ് മെഷീനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ടിക്കറ്റ് അടിക്കുന്ന ഇലക്ട്രോണിക് മെഷീനിൽ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തണം. എത്ര സ്ത്രീകള്‍ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നുവെന്ന് അറിയാനാണ് ഇത്. സൗജന്യ യാത്ര നടപ്പിലാക്കണമെങ്കിൽ ശരാശരി എത്ര സ്ത്രീകൾ കെ എസ് ആർ ടി സിയിൽ പ്രതിദിനം യാത്ര Read More…

Top News

നിലപാട് കടുപ്പിച്ച് വിഡി സതീശൻ; മുഖ്യമന്ത്രിയാക്കണം, മറ്റ് സ്ഥാനമാനങ്ങൾ വേണ്ട

മുഖ്യമന്ത്രി സ്ഥാനത്തിൽ അയയാതെ വിഡി സതീശൻ. തന്നെ പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വിഡി സതീശൻ പറഞ്ഞു. നേതാവിന് കാഴ്ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് എന്നും അഭിമുഖത്തിൽ സതീശൻ പറയുന്നു. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോയെന്ന ചോദ്യത്തിന് `ചോദ്യം Read More…

Top News

പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല,പിണറായി വിജയന്‍ രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച സജീവമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തും. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

Top News

വാണിജ്യ പാചക വാതക  സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ

പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയിരുന്നത്. പിന്നാലെ ഏപ്രിലില്‍ 200 രൂപയും കൂട്ടി.

Top News

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി Read More…