Politics

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കും : അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം : ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുമെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ.കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുമോ
ഇല്ലയോ എന്നുള്ള നിർണ്ണായക
തെരഞ്ഞെടുപ്പിനെയാണ് നമ്മൾ
നേരിടുന്നത്. മതേതര ഇന്ത്യയുടെ ഭാവി നിലനിർത്താൻ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം . ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ ജനകീയ ചിഹ്നമായ
ഓട്ടോറിക്ഷ അടയാളത്തിൽ വിജയിപ്പിക്കണമെന്നും എം.എൽ.എ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് വി.എം സ്കറിയ അധ്യക്ഷത വഹിച്ചു.

മുൻ എം.പി. പി.സി തോമസ്, ഡിസിസി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്,
യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,നിയോജക മണ്ഡലം ചെയർമാൻ സാജു എം.ഫിലിപ്പ്,
കൺവീനർ കുഞ്ഞ് പുതുശ്ശേരി, കെ. ബി. ഗിരീഷൻ, ബേബി കുന്നപ്പളളി,സുധ കുര്യൻ, , ആന്റണി തുപ്പലഞ്ഞി, വിനോ വാഴക്കൻ, കെ.കെ രാജു,പി. പി. പുന്നൂസ്, സിനി മാത്യു, ബീന കുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇതിനോടകം ജനകീയ ചിഹ്നമായി വിജയിച്ചു നിൽക്കുന്ന ഓട്ടോറിക്ഷ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം അടിവരയിട്ട് ഉറപ്പിച്ചു കഴിഞ്ഞു. പര്യടനം കടന്നു വരുന്ന വഴിത്താരകളിലെല്ലാം വൻ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്. പൂക്കൾ നൽകിയും ത്രിവർണ്ണ ഷാളുകൾ അണിയിച്ചും പൂത്തിരി കത്തിച്ചും
വോട്ടർമ്മാർ സ്ഥാനാർഥിക്ക് തങ്ങളുടെ പിന്തുണ അറിയിച്ചു. അലങ്കരിച്ച ഓട്ടോ റിക്ഷകളും ബൈക്കുകളും പര്യടനത്തിന് മാറ്റു കൂട്ടി.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മീനടം പഞ്ചായത്തിലെ മാളികപ്പടി കവലയിലെ ഉദ്ഘാടനത്തിനു
ശേഷം എസ് ബി ഐ ജംഗ്ഷൻ, പുത്തൻപുരപ്പടി എന്നിങ്ങനെ വിവിധ പ്രദേശങ്ങൾ കടന്ന് കയ്യാലപ്പടിയിൽ സമാപിച്ചു.

തുടർന്ന് വാകത്താനം പഞ്ചായത്തിലേക്ക് കടന്ന പര്യടനം തോട്ടയ്ക്കാട് കവല, വട്ടോലി, പൊങ്ങന്താനം, കണ്ണൻചിറ, പാലച്ചുവട്, കടുവാക്കുഴി, പുത്തൻചന്ത തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തൃക്കോതമംഗലം, അമ്പലക്കവലയിൽ സമാപിച്ചു.

ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി , മണർകാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി. മണർകാട് കണ്ടൻ കാവിൽ മണ്ഡല പര്യടനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *