കേരളത്തിൽ യു ഡി എഫ് വൻ വിജയം നേടിയതിനുപിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരള ജനത. 10 ദിവസത്തെ കാത്തിരിപ്പിനുശേഷം ആണ് കേരള മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്.
ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.
മുഖ്യമന്ത്രി കസേരക്കായി കെ സി വേണുഗോപാലും, വി ഡി സതീശനും, രമേശ് ചെന്നിത്തലയും അവകാശവാദങ്ങളുമായി പിടിമുറുക്കിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഇത്രയും വൈകിയത്.





