സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് Read More…
Top News
കൊടുംചൂടിൽ അതീവ ജാഗ്രത വേണം; പൊതുയിടങ്ങളിൽ വെള്ളം, ഒ ആർ എസ്; ഉന്നതതല യോഗത്തിൽ തീരുമാനം
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് Read More…
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ല’, മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാര്‍ജ് കൂട്ടാതിരിക്കാന്‍ ശ്രമിക്കുമെന്നും വൈദ്യുതി ഉപയോഗം 6195 Read More…
മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് Read More…
തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 മരണം ; മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍
തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 12 മരണം. 13 പേരാണ് ചികിത്സയിലുള്ളത്. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. ഡിഐജിക്കാണ് രക്ഷാപ്രവര്‍ത്തന മേല്‍നോട്ട ചുമതല. കമ്മീഷണര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി Read More…
മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; ഡയറക്ടർ ബോർഡ് യോഗം 29ന്
സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രതിഷേധിച്ചു. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. വിലവർധ ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാൽവില ലീറ്ററിന് ആറു രൂപ വരെ വർധിപ്പിക്കാൻ വിദഗ്ധസമിതി ശിപാർശ Read More…
വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയത്തിൽ തട്ടി ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടു. ഭരണപക്ഷത്തിന് 278 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 211 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. Read More…
ആശാ ഭോസ്‌ലെ അന്തരിച്ചു, വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ
പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ വൈകിട്ട് ശിവാജി പാർക്കിൽ. രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ഉണ്ടാകും. ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ യാത്രയായത്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും Read More…
ദീപിക പത്രത്തിന് എതിരെ അഡ്വ. ഷോൺ ജോർജ്
ദീപിക പത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല. ചില വ്യക്തികൾക്ക് വേണ്ടി സഭയുടെ പേരിൽ വിടുപണി ചെയ്യുന്നവർ യഥാർത്ഥത്തിൽ സഭയെയാണ് ദ്രോഹിക്കുന്നത്. ഇത് സഭയുടെ നിലപാടല്ല, മറിച്ച് സ്വാർത്ഥരായ ചിലരുടെ തമാശയാണ്. ഇത്തരം പ്രവണതകളെ സഭ തന്നെ നിയന്ത്രിക്കണം. സഭയെ മറയാക്കി രാഷ്ട്രീയ കളി വേണ്ട എന്നും ഷോൺ ജോർജ് പറഞ്ഞു. കെ.സി. വേണുഗോപാലും ജോസ് കെ. മാണിയും സഭയ്ക്ക് വേണ്ടി എന്ത് വിപ്ലവമാണ് Read More…
ഹരീഷ് റാണ അന്തരിച്ചു; രാജ്യത്തെ ആദ്യ ദയാമരണം
രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഡൽഹി എയിംസ് ആശുപത്രിയിലാണ് അന്ത്യം.13 വർഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും ആദ്യം Read More…










