സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രതിഷേധിച്ചു.
ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. വിലവർധ ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാൽവില ലീറ്ററിന് ആറു രൂപ വരെ വർധിപ്പിക്കാൻ വിദഗ്ധസമിതി ശിപാർശ ചെയ്തിരുന്നു. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്നത് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കർഷകർക്കു കൈമാറാനാണ് മിൽമയുടെ ആലോചന.





