Kottayam

നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അദ്ധ്യാപകനെ അറസ്റ്റ്‌ ചെയ്യണം; സെൻകുമാറിനെയും, പി.സി. ജോർജിനെയും ചങ്ങലക്കിടണം: തൃണമൂൽ കോൺഗ്രസ്

കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അനാട്ടമി മോധാവി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മുൻ ഡിജിപി ടി.പി. സെൻകുമാർ കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയും മതപരമായ വിഭജനത്തെയും കുറിച്ചും നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയതയാണെന്നും ആരോപിച്ചു. കേരളത്തിൽ വോട്ടുകൾ കൃത്യമായ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയാണെങ്കിൽ 95 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് അനായാസം വിജയിക്കും Read More…

Kottayam

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്

കോട്ടയം : മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്. 2024 ഡിസംബർ 31 Read More…

Kottayam

ഫാ.സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. പ്രൊവിൻഷ്യൽ

കോട്ടയം: കോട്ടയം സി.എം.ഐ. സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യളായിരുന്നു. ഫാ. ജോസ് ഐക്കരപ്പറമ്പിൽ (വികർ പ്രൊവിൻഷ്യൽ & സാമൂ ഹൃസേവനം), ഫാ. ബാസ്റ്റിൻ മംഗലത്തിൽ (വിദ്യാഭ്യാസം), ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ (ധനകാര്യം), ഫാ. അൽഫോൻസ് ഇലവനാൽ (അജപാലനം) എന്നിവർ കൗൺസിലർമാരായും, ഫാ. തോമസ് പുതുശ്ശേരി പ്രവിശ്വയുടെ ഓഡിറ്ററായും Read More…

Kottayam

കത്തോലിക്കാ സഭയ്‌ക്കെതിരായ പുതുനേതാക്കളുടെ പരാമര്‍ശം,ബി.ജെ.പി.നിലപാട് വ്യക്തമാക്കണം: ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: കത്തോലിക്കാ സഭയ്ക്കും സഭാ മേലദ്ധ്യക്ഷന്‍മാര്‍ക്കുമെതിരേ ബി.ജെ.പി.യിലെ പുതുയുഗ നേതാക്കളായ പി.സി. ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പരാമര്‍ശത്തില്‍ ബി.ജെ.പി.സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോയൊണ് ഈ പുതുയുഗ നേതാക്കള്‍ കത്തോലിക്കാ സഭയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ മറ്റ് എത് ആളുകളെയും പോലെ ബിഷപ്പുമാര്‍ക്കും അവകാശം ഉണ്ട്. ഇതിന്റെ പേരില്‍ ബിഷപ്പുമാരെ വേട്ടയാടാനുള്ള ശ്രമം കേരള സമൂഹം അംഗീകരിക്കില്ല.ഞങ്ങളോടൊപ്പം Read More…

Kottayam

കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ

കോട്ടയം : മെഡിക്കൽ കോളേജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. വീട്ടിലെ മുൻ ജീവനക്കാരൻ ചെല്ലപ്പനെ (88) ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഡോക്ടറുടെ മുൻ സഹായിയായ കുമരകം ചെങ്ങളം സ്വദേശി ചെല്ലപ്പൻ കാറിൽ ചാരി നിന്നാണ് പെട്രോൾ ഒഴിച്ചത്. ഇത് ഡോക്ടറും മുറ്റം തൂക്കുന്നയാളും കണ്ടു. ഇയാൾക്ക് 95 ശതമാനം പൊള്ളലേറ്റു. മെഡിക്കൽ കോളജിനു സമീപത്താണ് ജയകുമാറിന്റെ വീട്. ചെല്ലപ്പനെ ഒരു മാസം Read More…

Kottayam Announcement

ഉദയനാപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധത്തിന് നടപടി

bകോട്ടയം :വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച്5 എൻ 1 ) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. Read More…

Kottayam

സ്ട്രോങ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുനേരെ CAPF തോക്കുചൂണ്ടിയിട്ടില്ല: കോട്ടയം കളക്ടർ

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്ട്രോങ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുചൂണ്ടിയെന്ന മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. സ്ട്രോങ് റൂമിന്റെ താക്കോലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകർക്കൊപ്പമാണ് താൻ സ്ഥലത്തെത്തിയതെന്ന് കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും Read More…

Kottayam

‘സ്ട്രോങ് റൂം താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണം’; എതിർത്ത ഉദ്യോഗസ്ഥനുനേരെ തോക്കുചൂണ്ടി സൈനികൻ

കോ‌​ട്ട​യം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ തോ​ക്ക് ചൂ​ണ്ടി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലാ​ണ് സം​ഭ​വം. സ്ട്രോം​ഗ് റൂ​മി​ന്‍റെ താ​ക്കോ​ൽ പൂ​ട്ടി​നൊ​പ്പം​വെ​ച്ച് സീ​ൽ​ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര നി​രീ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​സ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ര​ണ്ട് പൂ​ട്ടു​ക​ളാ​ണു​ണ്ടാ​വു​ക. ഇ​തി​ന്‍റെ ഒ​രു താ​ക്കോ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മ​റ്റൊ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ലും ആ​സാ​മി​ലു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ര​ണ്ട് താ​ക്കോ​ലു​ക​ളും ഒ​ന്നി​ച്ച് Read More…

Kottayam

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല; പി സി ജോർജിന് മറുപടിയുമായി ദീപിക

കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചു തരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി.

Kottayam

നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ;കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03. നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് Read More…