Kottayam

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും Read More…

Kottayam

ഒരുക്കങ്ങൾ പൂർണ്ണം; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

കോട്ടയം :ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ​ജില്ലയിലെ നിയമസഭാ Read More…

Kottayam

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം: ഡി.എം.ഒ

കോട്ടയം : ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. എലിപ്പനി വരാൻ Read More…

Kottayam

കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍. ആന്‍ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളാണ്. 15 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്. വേനല്‍ അവധിക്ക് നാട്ടിലെത്തിയതിന്റെ ഭാഗമായാണ് കന്യാകുമാരിയില്‍ വിനോദസഞ്ചാരത്തിന് എത്തിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദ്ദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും Read More…

Kottayam

സാങ്കേതിക കാരണങ്ങളാൽ നിരസിച്ച ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ വിധി

കോട്ടയം :അപകടത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്ക് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇൻഷുറൻസ് തുക നിരസിച്ച ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പേഴ്സണൽ ആക്സിഡന്റ് കവറേജ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവിനത്തിൽ 2500 രൂപയും നൽകാനാണ് ഉത്തരവ്.2020 ഫെബ്രുവരി 28ന് ഏറ്റുമാനൂരിൽ ബൈക്കപകടത്തിൽ മരിച്ച വയനാട് കേണിച്ചിറ പീപള്ളിയിൽ വീട്ടിൽ ഷിബുവിന്റെ ഭാര്യ വി.എൻ. ഷിജിമോൾ, മക്കളായ Read More…

Kottayam

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി വലിയപള്ളി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന Read More…

Blog Kottayam

ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം : ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്.2024 ജനുവരി 31ന് രാത്രി എട്ടിന് Read More…

Kottayam

പൊ​​​ള്ള​​​ലേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന യു​​​​​​വതി മ​​​രി​​​ച്ചു

കോ​​​ട്ട​​​യം: പൊ​​​ള്ള​​​ലേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന യു​​​വ​​​തി മ​​​രി​​​ച്ചു. ളാ​​​ക്കാ​​​ട്ടൂ​​​ർ ആ​​​ന​​​ക്ക​​​ല്ലു​​​ങ്ക​​​ൽ എ​​​ബി​​​സ​​​ന്‍റെ ഭാ​​​ര്യ ജോ​​​മോ​​​ൾ സെ​​​ബാ​​​സ്റ്റ്യ​​​ൻ (26) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ ആണ് ഭര്‍ത്താവ്. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് Read More…

Kottayam

വെടിക്കെട്ട് നിരോധിക്കണം ,ശശി കലയെ നിയന്ത്രിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം :തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും സർക്കാരും ഉണർന്ന പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ക്ഷേത്ര മൈതാനിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു എന്നതിന്റെ പേരിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികല നടത്തിയിരിക്കുന്ന വർഗീയ വിഷം ചീറ്റുന്ന പ്രതീകരണത്തെ കേരള പൊതു സമൂഹം പുഛിച്ച് തള്ളുമെന്നും അദ്ധേഹം പറഞ്ഞു . ഇത് കേരളമാന്നെന്നും ഇത്തരം ഇത്തരം Read More…

Kottayam

എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം; കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: കുടമാളൂർ എൻഎസ് എസ് കരയോഗ മന്ദിരത്തിൽ അതിക്രമിച്ച് കയറി ഭാരവാഹികളെ മർദ്ദിക്കുകയും ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. വിഷു ദിനത്തിൽക്ഷേത്രങ്ങളിലെ ഉൽസവത്തോട് അനുബന്ധിച്ചുള്ള ഗരുഡൻ പറക്കലുമായി ബന്ധപ്പെട്ട് വരുന്നവർക്ക് കയറി ഇരിക്കുവാനും വിശ്രമിക്കുവാനും കരയോഗ മന്ദിരം തുറന്ന് കൊടുത്തിരുന്നു. ഇവിടെ ഇരുന്നിരുന്ന സ്ത്രീകൾ അടക്കമുള്ള വരുടെ ഇടയിലേക്ക് ഓടിയെത്തിയ പത്തോളം വരുന്ന അക്രമികൾ ആളുകളെ യാതൊരു കാരണവുമില്ലാതെ മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. Read More…