കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്‌സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം Read More…
Kottayam
ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരി നട്ടാശ്ശേരി എസ് എച്ച് മൗണ് ഞള്ളക്കാട്ടു വീട്ടിൽ സി.ഡി. റോസ് (60) ആണ് മരിച്ചത്. ഇവർ സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ മറികടക്കവേയാണ് ബസിടിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ Read More…
ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്
കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ Read More…
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത. ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസില്‍ നടന്ന നറുക്കെടുപ്പില്‍ തൃശൂര്‍ വെള്ളനിക്കര കടവില്‍ വീട്ടില്‍ കെ.ആര്‍.രഞ്ജിത്തിന് ഹോം തിയേറ്റര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് ബജാജ് ഫിന്‍സര്‍ സൗത്ത് റീജണല്‍ മാനേജര്‍ Read More…
അന്ന രാജന്‍, വിന്‍സി അലോഷ്യസ്, അനാര്‍ക്കലി മരയ്ക്കാര്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ എത്തുന്നു, ഓക്‌സിജനില്‍ വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എക്‌സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും. പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും. ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 300 അള്‍ട്രാ, എക്സ് 300 എഫ്.ഇ. ഫോണുകള്‍ Read More…
ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ: സന്ദേശ പ്രയാണം ആരംഭിച്ചു
കോട്ടയം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 ൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി സന്ദേശ പ്രയാണത്തിന് തുടക്കമായി. ഈരാറ്റുപേട്ടയിൽ നിന്നാരംഭിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വ്യാഴാഴ്ച വൈകിട്ട് ഡയലോഗ് നഗരിയിൽ പ്രയാണം സമാപിക്കും. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന ഡയലോഗുകൾക്ക് ശേഷമാണ് പന്ത്രണ്ടാമത് ഡയലോഗ് 14 ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്. മരണത്തോടെ അവസാനിക്കുമെങ്കിൽ നാം എന്തിന് ഇവിടെ എന്ന പ്രമേയത്തിലാണ് ഡയലോഗ് 12.0 Read More…
കോട്ടയത്ത് കോട്ടകെട്ടി യു ഡി എഫ്
കോട്ടയം : കോട്ടയം ജില്ലയിൽ മുഴുവൻ സീറ്റിലും യു ഡി എഫ് വിജയിച്ചു. പാലാ – UDF മാണി സി. കാപ്പൻ (INDP) – 50,799 (ഭൂരിപക്ഷം: 2,991), കടുത്തുരുത്തി – UDF – മോൻസ് ജോസഫ് 70,353 (ഭൂരിപക്ഷം: 31,300), വൈക്കം – UDF- കെ. ബിനിമോൻ (INC)- 52,944 (ഭൂരിപക്ഷം: 1,360), ഏറ്റുമാനൂർ – UDF -നാട്ടകം സുരേഷ് (INC)- -64,077 (ഭൂരിപക്ഷം: 19,752), കോട്ടയം -UDF – തിരുവഞ്ചൂർ രാധാകൃഷ്ണൻ (INC) 68,893 Read More…
പുതുപ്പള്ളിയിൽ 52907വോട്ടിന്റെ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ ജയിച്ചു
കോട്ടയം : കലാശക്കൊട്ടും, ഫ്ലെക്സും ഇല്ലാതെ ചെലവുചുരുക്കി സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. ചാണ്ടി ഉമ്മന് 84031 വോട്ടാണ് (ലീഡ് 52907). കോട്ടയം ജില്ലയിൽ യു ഡി എഫ് തരംഗമാണ്. പാലായില്‍ ഹാട്രിക് ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. 2172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
പുതുപ്പള്ളിയിൽ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം : 11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പുതുപ്പള്ളിയിൽ 63723 വോട്ടുമായി (40163 വോട്ട് ലീഡ്) യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ മുന്നേറുന്നു. 23560 വോട്ടാണ് നിലവിൽ രണ്ടാം സ്ഥാനത്തുള്ള കെ എം രാധാകൃഷ്ണന്. ബി ജെ പി സ്ഥാനാർഥി രവീന്ദ്രനാഥ് വാകതാനത്തിന് 9216 വോട്ടാണ്.
കോട്ടയം ജില്ലയിൽ യു ഡി എഫ് മുന്നേറ്റം
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. കോട്ടയം ജില്ലയിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുന്നു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ഏറ്റുമാനൂർ നാട്ടകം സുരേഷും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും, ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കളും കാഞ്ഞിരപ്പള്ളിയിൽ റോണി കെ ബേബിയും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുന്നു. നിലവിൽ കോട്ടയം ജില്ലയിലെ രണ്ടിടത്തുമാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത്. വൈക്കത്ത് Read More…









