Kottayam

സുപ്രീം കോടതിവിധി ഉടൻ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം എന്ന സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കാൻ പുതിയ യുഡിഎഫ് സർക്കാർ തയാറാകണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു .

തെരുവുനായ അക്രമം മൂലം നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും , പേവിഷബാധ ഏറ്റ് മരണം സംഭവിക്കുകയും ചെയ്യുന്നത് കേരളത്തിൽ നിത്യ സംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും ഒഴിവാക്കണമെന്നും സജി ആവശ്യപ്പെട്ടു.

തെരുവുനായ നിർമ്മാർജനവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പോലീസ് കേസ് എടുക്കുകയും കോടതി എന്നെ വെറുതെ വിടുകയും ചെയ്ത സാഹചര്യത്തിൽ ഈ സുപ്രീംകോടതി വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകായാണ്.

Leave a Reply

Your email address will not be published. Required fields are marked *