കോട്ടയം: കനത്തമഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ 10 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിൽ 22 കുടുംബങ്ങളിൽ നിന്നുള്ള 327 പേരുണ്ട്. പുരുഷന്മാർ-143, സ്ത്രീകൾ-129. കുട്ടികൾ-55. താലൂക്ക് തിരിച്ച് ക്യാമ്പുകളുടെ എണ്ണം: ചങ്ങനാശേരി-1, മീനച്ചിൽ-3, കാഞ്ഞിരപ്പളളി-6.
Kottayam
ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഓണം സെയിലില്‍ വന്‍വിലക്കുറവില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിലും ഓക്‌സിജന്‍ നല്‍കുന്ന 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറും ഉണ്ട്. മൊബൈല്‍ Read More…
ഖനനം നിരോധിച്ചു
കോട്ടയം: ശക്തമായ മഴയെത്തുടർന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
വിനോദസഞ്ചാരകേന്ദ്രങ്ങളിലും, ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും വിലക്ക്
കോട്ടയം :ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡുകൾ വെള്ളത്തിനടിയിൽ
പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീന, ഇവരുടെ മകൻ ജോസഫിന് എന്നിവരാണ് മരിച്ചത്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. പാലായ്ക്ക് സമീപം, കടനാട് പഞ്ചായത്തിൽ,നീലൂർ, മറ്റത്തിപ്പാറ,തലപ്പൊലി ഭാഗത്ത് ഇന്നലെ രാത്രി ള്പൊട്ടലുണ്ടായി. ആളപായമോ വീടുകൾക്ക് നാശനഷ്ടമോ ഇല്ല.
കോട്ടയം ജില്ലയിൽ നാശംവിതച്ച് കനത്ത മഴ
കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങി. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയാണ് (24) മരിച്ചത്. . മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ Read More…
കോട്ടയം ജില്ലയിൽ റെഡ് അലർട്ട്; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1 ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ Read More…
ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ നടപടി
കോട്ടയം: ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പാചക വാതക സിലിണ്ടറിന്റെ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹോട്ടലുകളിലും, ബേക്കറികളിലും കൃത്യമായി വിലവിവരപട്ടിക പ്രദർശിപ്പിക്കണം. നിശ്ചിത വിലയിലും അധികമായി മറ്റു ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ല. ഇതു സംബന്ധിച്ച് പരാതികളുണ്ടായാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും.പഴം, പച്ചക്കറി, പലചരക്ക് വിൽപ്പന Read More…
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോട്ടയം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ജൂലൈ 31 വെള്ളി) ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല
അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി, ശനി (ജൂലൈ 31, ഓഗസ്റ്റ് 1) ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്.











