എരുമേലി: സമഗ്ര വികസനം എരുമേലിയിൽ ഉറപ്പാക്കുന്ന പദ്ധതികൾ തയാറാക്കി എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമെന്ന് പൂഞ്ഞാറിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ.
വിജയത്തിന് നന്ദി അറിയിച്ച് നടത്തിയ പര്യടന പരിപാടിയുടെ ഭാഗമായി എരുമേലിയിൽ എത്തിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനം സുഗമമായ നിലയിൽ നടത്താൻ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെ തന്നെ ഒരുക്കങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, ബ്ലോക്ക് അംഗം പി.ജി. സൂര്യകല, പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, ബിനോയ് ഇലവുങ്കൽ, ഷമീന ലത്തീഫ്, അഭിരാമി ദേവരാജ്, സാറാമ്മ എബ്രഹാം, യുഡിഎഫ് നേതാക്കളായ നൗഷാദ് കുറുങ്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.





