എരുമേലി: ഈ തീർത്ഥാടനകാലത്ത് ശബരിമല ദർശനം നടത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ അളകനന്ദ. 18 ന് രാവിലെയാണ് അളകനന്ദ ശബരിമലയിൽ ദർശനം നടത്തിയത്. അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂരമ്പലത്തിൽ ചോറുകൊടുപ്പ് ചടങ്ങ് നടത്തി. മാലയിട്ട് ആറാം മാസത്തിൽ ശബരിമല ദർശനം നടത്തി . എൻ സി പി (എസ് )പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഉണ്ണിരാജന്റെയും ദിവ്യ ഉണ്ണിരാജേന്റെയും മകളാണ് അളകനന്ദ. 40 ദിവസം പ്രായമായപ്പോൾ ആധാർ കാർഡ് നേടി ഭാരതീയ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമന്ത്രി Read More…
Erumeli
എരുമേലിയിൽ ഡ്രൈ ഡേ
എരുമേലി പേട്ടകെട്ട്, ചന്ദനക്കുടം എന്നിവ നടക്കുന്ന ജനുവരി 10,11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തു പരിധിയിൽ മദ്യ-ലഹരിവസ്തു വിൽപനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മദ്യഷോപ്പുകൾ ഈ ദിവസങ്ങളിൽ അടച്ചിടണം. മദ്യ-ലഹരിവസ്തു വിൽപന നടക്കുന്നില്ലെന്ന് പൊലീസ്, എക്സൈസ് വകുപ്പുകൾ ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചു.
ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് തുറന്നു
എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു. മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്. തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. യോഗത്തിൽ Read More…
സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
എരുമേലി: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും, ബഹു: കോട്ടയം സബ് ജഡ്ജുമായ ശ്രീ പ്രവീൺ കുമാർ ജി നിർവഹിച്ചു. കോട്ടയം ജില്ലാ കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി Read More…
ശബരിമല തീർത്ഥാടനം: സ്പെഷ്യൽ എംഎൽഎ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച
എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ തീർത്ഥാടക സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുഗമമായ തീർത്ഥാടന സാഹചര്യമൊരുക്കുന്നതിനുമായി എരുമേലിയിൽ പ്രത്യേക എംഎൽഎ ഓഫീസ് തുറക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം 23-)o തീയതി ശനിയാഴ്ച രാവിലെ 10.30 ന് സെൻട്രൽ ജംഗ്ഷനിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിക്കും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം Read More…
ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി
എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാസ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ നേരിട്ട് നടപ്പിലാക്കുന്നു എന്ന നേട്ടവും എത്തുകയാണ്. സഞ്ചരിക്കുന്ന സംസ്ക്കരണ പാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസ് പടിക്കൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി നാട്ടുകാർ പ്ലാന്റിന്റെ പ്രവർത്തനം നേരിട്ട് കണ്ട് Read More…
പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ഇന്ന്
എരുമേലി : പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാക്കാനത്ത് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ ഷിനിമോൾ സുധൻ സ്വാഗതം ആശംസിക്കും. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി.എൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശുഭേഷ് സുധാകരൻ Read More…
ശബരിമല അവലോകനയോഗം മാറ്റി
എരുമേലി : ശബരിമല തീർത്ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ എരുമേലി ദേവസ്വം ഹാളിൽ നടത്താനിരുന്ന ശബരിമല അവലോകനയോഗം ചില സാങ്കേതിക കാരണങ്ങളാൽ 25-)o തീയതി 11.30 ന് എരുമേലി ദേവസ്വം ഹാളിൽ ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
ശബരിമല മുന്നൊരുക്ക അവലോകനയോഗം 22ന്
എരുമേലി : മണ്ഡല- മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരെ വരവേൽക്കുന്നതിനും സുഖമമായ തീർത്ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ആവശ്യമായ ചർച്ചകൾ നടത്തി തീരുമാനങ്ങൾ എടുക്കുന്നതിന് ദേവസ്വം ബോർഡിന്റെയും ബന്ധപ്പെട്ട മുഴുവൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും സംയുക്ത യോഗം 22-)o തീയതി ചൊവ്വാഴ്ച രാവിലെ 11.30 ന് എരുമേലി ദേവസ്വം ബോർഡ് ഹാളിൽ വിളിച്ചു ചേർത്തിട്ടുണ്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ്, ജില്ലാ Read More…
എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിച്ചു
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐ. പി ബ്ലോക്ക്, ഇരുപത്തിനാലുമണിക്കൂർ ഒ. പി സേവനം, നവീകരിച്ച ഒ. പി ഫാർമസി, ആധുനിക കണ്ണ് പരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനം മുതലായവയുടെ ഉദ്ഘാടനം ബഹു. ആരോഗ്യ-വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം എരുമേലിയിലെയും, സമീപ പഞ്ചായത്തുകളിലെയും ആകെ ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രവും ശബരിമല തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ആരോഗ്യ പരിപാലനത്തിനുള്ള Read More…