Erumeli

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐ. പി ബ്ലോക്ക്, ഇരുപത്തിനാലുമണിക്കൂർ ഒ. പി സേവനം, നവീകരിച്ച ഒ. പി ഫാർമസി, ആധുനിക കണ്ണ് പരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനം മുതലായവയുടെ ഉദ്ഘാടനം ബഹു. ആരോഗ്യ-വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് ഓൺലൈനായി നിർവ്വഹിച്ചു.

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം എരുമേലിയിലെയും, സമീപ പഞ്ചായത്തുകളിലെയും ആകെ ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രവും ശബരിമല തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ആരോഗ്യ പരിപാലനത്തിനുള്ള ആവശ്യ കേന്ദ്രവുമാണ്.

ഇവിടെ 24 മണിക്കൂറും ചികിത്സാ സൗകര്യവും, അഡ്മിറ്റ് ചെയ്ത് കിടത്തി ചികിത്സയും ആരംഭിക്കണം എന്നുള്ളത് ഏറ്റവും വലിയ ഒരു ജനകീയ ആവശ്യവുമായിരുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരുന്നു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ജെ മോഹനൻ നിവേദനസമർപ്പണം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. എസ് കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീലാ നസീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എമേഴ്സൺ, അഡ്വ. സാജൻ കുന്നത്ത്, ജോളി മടുക്കക്കുഴി, ജൂബി അഷ്റഫ്, രത്നമ്മ രവീന്ദ്രൻ, പി. കെ പ്രദീപ്, മാഗി ജോസഫ്, ജോഷി മംഗലം, ഡാനി ജോസ്, അനു ഷിജു,

ഗ്രാമപഞ്ചായത്ത്് സ്ഥിരംസമിതി അധ്യക്ഷ ലിസി സജി, ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചി, മഡിക്കൽ ഓഫീസർ ഡോ. പി. റെക്സൺ പോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. ഐ അജി, അനിശ്രീ സാബു, റെജി അമ്പാറ, ബിനോ ജോൺ ചാലക്കുഴി,

അനിയൻ എരുമേലി, നൗഷാദ് കുറുങ്കാട്ടിൽ, സലീം വാഴമറ്റം, ജോസ് പഴയതോട്ടം, മോഹൻകുമാർ, ഉണ്ണിരാജ്, പി. കെ റസാക്ക്, സി. ഡി. എസ് ചെയർപേഴ്സൺ അമ്പിളി സജീവൻ , സംഘടനാ ഭാരവാഹികളായ തോമസ് കുര്യൻ, പി. ആർ ഹരികുമാർ, പി. ജി തോമസ്, സൈനുലാബ്ദീൻ മാളികവീട്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *