Kottayam

ഓക്സിജന്‍ ഷോറൂമുകളില്‍ ‘ഒന്നൊന്നര ഓണം സെയില്‍’ നാളെ വരെ ;2.5 ലക്ഷം രൂപയുടെ 50 ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ; ഷോറൂമുകള്‍ രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ‘ഒന്നൊന്നര ഓണം സെയില്‍’ 24-ന് അവസാനിക്കും. 2.5 ലക്ഷം രൂപയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ 99,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഒന്നൊന്നര ഓണം സെയിലില്‍ സ്വന്തമാക്കാം. വിലവര്‍ധിക്കുന്നതിന് മുമ്പ് കുറഞ്ഞവിലയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം അപ്ലൈയന്‍സസുകളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും. ഒന്നൊന്നര ഓണം സെയിലില്‍ മൊബൈല്‍ ഫോണ്‍ 8999 രൂപ Read More…

Kottayam

അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കും : കളക്ടർ ചേതൻകുമാർ മീണ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. സാധിക്കുമെങ്കിൽ പരാതികൾക്കൊപ്പം ഫോട്ടോ, വീഡിയോ തെളിവുകളും Read More…

Kottayam

അഡ്വ. ഷോൺ ജോർജ് ബിജെപി മധ്യമേഖലാ പ്രഭാരി

കോട്ടയം : ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായ അഡ്വ. ഷോൺ ജോർജിനെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ബിജെപി മധ്യമേഖലയുടെ പ്രഭാരിയായി നിയമിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേഖലാ സംവിധാനത്തിൽ പുനഃസംഘടന നടത്തിയത്. നേരത്തെ അഞ്ച് മേഖലകളായി പ്രവർത്തിച്ചിരുന്ന ബിജെപി സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി മേഖലകളുടെ എണ്ണം ആറായി ഉയർത്തി. 2025 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും പാർട്ടിയുടെ Read More…

Kottayam

ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നീരീക്ഷണം

കോട്ടയം : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും.അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ Read More…

Kottayam

ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതല്‍ 28 വരെ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍

കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 28 വരെ എല്ലാ ദിസവവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.വിവിധ വകുപ്പുകളും സംഘടനകളും സാസ്കാരിക കൂട്ടായ്മകളും പങ്കാളികളാകും. ജില്ലയിലെ കലാകാരന്‍മാര്‍ക്ക് പരിഗണന നല്‍കി പരിപാടികള്‍ നടത്താന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. അടുത്തയിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും നേരിട്ട ബുദ്ധിമുട്ടുകളില്‍നിന്ന് ജില്ലയിലെ വലിയൊരു Read More…

Kottayam

ഓണക്കാലത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ട്രയിൻ അനുവദിക്കണം:-ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം: മലയാളികളുടെ ദേശീയ ഉൽസവമായ ഓണാഘോഷവും ആയി ബന്ധപ്പെട്ട് കേരളത്തിലേക്ക് ഡൽഹി,മുംബൈ,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ കൂടുതൽ സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്ര റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്ന വിദ്യാർത്ഥികളും ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുക പതിവാണ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകൾ യാത്രാമാർഗ്ഗമില്ലാതെ വലയുകയാണന്ന് അദ്ദേഹം പറഞ്ഞു. ട്രയിനുകളിൽ പരിമിതമായ സൗകര്യങ്ങളെയുള്ളു. ഇപ്പോൾ പ്രഖ്യാപിച്ച ട്രയിനുകൾ കൊണ്ട് Read More…

Kottayam

ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ 17 വരെ ;ഷോറൂമുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയില്‍ 17-ന് അവസാനിക്കും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക്‌സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള്‍ തിരഞ്ഞെടുക്കാം. 5 ജി മൊബൈലുകള്‍ Read More…

Kottayam

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു

കോട്ടയം: ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാൻ യാത്ര പാമ്പാടി ആലാം പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു. കോട്ടയം ഈസ്‌റ്റ് ജില്ല അദ്ധ്യക്ഷൻ ശ്രീ റോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന തിരംഗ സ്വാഭിമാൻ യാത്ര മുൻ കേന്ദ്ര മന്ത്രി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ദേശസ്നേഹത്തിന്‍റെ ഹൃദയത്തുടിപ്പോടെ… സ്വാഭിമാനത്തിന്‍റെ പതാകയുമേന്തി…! ത്രിവർണ്ണ സ്വാഭിമാൻ യാത്ര സംസ്ഥാന സെക്രട്ടറി ശ്രീ അശോകൻ കുളനട , ദേശീയ കൗൺസിൽ അംഗം ശ്രീ ജി Read More…

Kottayam

വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി: കോട്ടയം ജില്ലാ കളക്ടർ

കോട്ടയം: വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ്‌കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി-ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിപദാർഥമായ ടി.എച്ച്.സി. (ടെട്രാഹൈഡ്രോകനാബിനോൾ) കലർന്ന മിഠായി സ്‌കൂൾ വിദ്യാർഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ അടുത്തിടെ എടുത്തത്. കേസുകൾ കണ്ടെത്തുമ്പോൾ സ്‌കൂളിന്റെ സൽപേരിനെ ബാധിക്കുമെന്നു ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും Read More…

Kottayam

എയിംസ് ; മുഖ്യപരിഗണന വെള്ളൂരിന് : ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമ്പോൾ വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം സമർപ്പിച്ചപ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തി വരുകയാണ്. പരിശോധനക്ക് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറും. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. Read More…