Poonjar

ദുരന്ത ബാധിതർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

പൂഞ്ഞാർ : ഉരുൾ പൊട്ടലും വെള്ളപൊക്കവും കാരണം, കഷ്ട പ്പെടുന്ന ദുരന്ത ബാധിതർക്ക് പൂഞ്ഞാർ MLA M J സെബാസ്റ്റ്യൻ എം എൽ എ യുടെ നിർദേശ പ്രകാരം, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ കളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യിലും, അരി ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. അതിന്റെ ഭാഗമായി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ തലത്തിലുള്ള വിതരണം പെരിങ്ങുളത്തു വച്ച്,ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു.

പെരിങ്ങുളം പള്ളി വികാരി, ഫാ.ജോർജ് മടുക്കാവിൽ, അസിസ്റ്റന്റ് വികാരി ഫാ. സജി അമ്മോട്ടുകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറും, കോൺഗ്രസ്‌ പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌ മായ, റോജി തോമസ് മുതിരേന്തിക്കൽ, ഡിസിസി മെമ്പർ പൂഞ്ഞാർ മാത്യു, പഞ്ചായത്ത്‌ മെമ്പർ ബിൻസി മാർട്ടിൻ, മുൻ മെമ്പർ C K കുട്ടപ്പൻ, ഔസപ്പച്ചൻ വെട്ടുകല്ലേൽ, ബ്ലോക്ക് സെക്രട്ടറി മാരായ സണ്ണി കല്ലാറ്റ്, ജോഷി പള്ളിപ്പറമ്പിൽ, ജെയിംസ് മോൻ വള്ളിയാം തടം, ബേബി കുന്നിൻപുരയിടം, ജോയി പിണക്കാട്ടു, ജ്യോതിഷ് ദാസ്, അനീഷ് ഇളംതുരുത്തി, റിൻസ് ആലപ്പാട്ട്, നിധിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *