Poonjar

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിലെ പെരുങ്ങുളത്ത് ഉരുപെട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി കുന്നോന്നിയിലെ നല്ലവരായ വ്യാപ്യാരി സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടി ശേഖരിച്ച സാധന സാമഗ്രികൾ കെ.പി. സി സി മെംബർ തോമസ് കല്ലാടൻ പെരുങ്ങുളം പള്ളി വികാരിയ്ക്ക് കൈമാറി.

ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ മണ്ഡലം പ്രസിഡൻ്റ് റോജി മുതിരേ ന്തിക്കൽ കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ളാക്കൽ ജോസ് ഇളംതുരുത്തിയിൽ വി.ഡി. ചാക്കോച്ചൻ ഒട്ടലാങ്കൽ സണ്ണി കല്ലാറ്റ് ജോഷി പള്ളിപ്പറമ്പിൽ മുൻ പഞ്ചായത്ത് മെംബർ കുട്ടപ്പൻ പള്ളിപ്പറമ്പിൽ സജൻ വാഴയിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഈ ഉദ്യമത്തിന് സഹായിച്ച കുന്നോന്നിയിലെ നല്ലവരായ വ്യാപാരി സുഹൃത്തുക്കൾക്ക് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *