Kanjirappally

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ ആശുപ ത്രികളെ സഹായിക്കാൻ: കേരള കോൺഗ്രസ് (എം)

കാഞ്ഞിരപ്പള്ളി :കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ ആശുപ ത്രികളെ സഹായിക്കാൻ ആണെന്ന് കേരള കോൺഗ്രസ് (എം) ആരോപിച്ചു.

ആശുപത്രി കാൻറീന് എതിരെ തുടങ്ങിയ സമരം ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായ ത്തിൻ്റെയും അനുമതിയെ തുടർന്ന് തുറന്നു പ്രവർത്തിച്ചതോടെ കാൻറീൻ കെട്ടിടത്തിനെതിരെയുള്ള സമരമാക്കി മാറ്റുകയായിരുന്നു.

ഡോ. ജയരാജ് എം.എൽ.എ.യുടെ 2016-2017 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച് 2021 ഫെബ്രുവരി 15ന് എം.എൽ.എ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനെതിരെ നാലുവർഷത്തിനുശേഷം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത് തികച്ചും ബാലിശമാണ്.

ജന റൽ ആശുപത്രിയുടെ വികസനത്തിനു വേണ്ടി എന്നും നിലകൊള്ളുന്ന സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ ഡോ. എൻ ജയരാജ് എംഎൽഎക്കെതിരെയുള്ള കമ്മീ ഷൻ ആരോപണം സ്വന്തം അനുഭവത്തിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും മുൻ എംഎൽഎ ജോസഫ് വാഴക്കൻ പറഞ്ഞത്. യുഡിഎഫിലെ വിവിധ പാർട്ടി പ്ര തിനിധികളായി ആശുപത്രി വികസന സമിതിയിൽ ഉള്ള അംഗങ്ങൾ യുഡിഎഫ് നടത്തിയ സമരത്തിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നേതൃത്വം വ്യക്തമാക്കണം.

കോൺഗ്രസിലെയും യുഡിഎഫിലെയും നേതാക്കന്മാർ തമ്മിലുള്ള ഭിന്നതയാണ് ഈ സമരത്തിനു പിന്നിൽ. 15 വർഷം ഈ മണ്ഡലത്തിൽ എം.പി ആയിരുന്ന ആന്റോ ആന്റണി ഒരു രൂപ പോലും ആശുപത്രിയുടെ വികസനത്തിനായി അനുവദിക്കാതിരുന്നിട്ടും, അദ്ദേഹത്തിന് എതിരെ ഒരു വാക്ക് പോലും പറയാനോ അ ദ്ദേഹത്തെക്കൊണ്ട് തുക അനുവദിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കാനോ യുഡിഎഫ് നേതൃത്വം തയ്യാറാകാത്തതും, നിരവധി വികസന പ്രവർത്തനങ്ങൾ നട ത്തുന്ന എം.എൽ.എ.ക്കെതിരെ ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് ആണെന്നും കേരള കോൺഗ്രസ് (എം) ആരോപിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷാജി നല്ലെപറമ്പിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *